Latest News

'എന്തിനാണ് അവരുടെ ബന്ധം തകര്‍ത്തതെന്ന് ചോദിക്കുന്നു; സ്ത്രീകളാണ് കൂടുതലും മെസേജ് അയക്കുന്നത്; ഞാന്‍ അതെല്ലാം പ്രകാശിന് അയച്ചുകൊടുക്കും; വിട്ടുകളഞ്ഞേക്ക് എന്ന് അദ്ദേഹം മറുപടി നല്‍കും'; വിശദീകരണവുമായി ദിവ്യ

Malayalilife
 'എന്തിനാണ് അവരുടെ ബന്ധം തകര്‍ത്തതെന്ന് ചോദിക്കുന്നു; സ്ത്രീകളാണ് കൂടുതലും മെസേജ് അയക്കുന്നത്; ഞാന്‍ അതെല്ലാം പ്രകാശിന് അയച്ചുകൊടുക്കും; വിട്ടുകളഞ്ഞേക്ക് എന്ന് അദ്ദേഹം മറുപടി നല്‍കും'; വിശദീകരണവുമായി ദിവ്യ

സംഗീത സംവിധായകന്‍ ജി വി പ്രകാശും ഭാര്യയും ഗായികയുമായ സൈന്ധവിയും കഴിഞ്ഞ വര്‍ഷമാണ് വിവാഹമോചിതരായത്. 11 വര്‍ഷം നീണ്ട വിവാഹ ബന്ധത്തിനാണ് ഇരുവരും വിരാമം ഇട്ടത്. പരസ്പര ബഹുമാനത്തോടെയാണ് രണ്ട് പേരും വേര്‍പിരിഞ്ഞത്. ഇവരുടെ വേര്‍പിരിയല്‍ ആരാധകരുടെ ഇടയില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. നടി ദിവ്യ ഭാരതിയും ജിവി പ്രകാശും തമ്മിലുള്ള ബന്ധമാണ് ഇവരുടെ വേര്‍പിരിയലിന് കാരണം എന്ന് ചില ഗോസിപ്പുകള്‍ വന്നിരുന്നു. തുടര്‍ന്ന് നടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണവും കുറ്റപ്പെടുത്തലുകളും ഉടലെടുത്തിരുന്നു. 

എന്നാല്‍ ഇതിനെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് ദിവ്യയും ജിവി പ്രകാശും. താനും ജിവി പ്രകാശും സുഹൃത്തുക്കള്‍ മാത്രമാണെന്ന് ദിവ്യ ഭാരതി വ്യക്തമാക്കി. ഇവര്‍ രണ്ട് പേരും (സൈന്ധവിയും ജിവി പ്രകാശും) ഒരുമിച്ച് കണ്‍സേര്‍ട്ട് ചെയ്തപ്പോള്‍ ഞാന്‍ വളരെ ഹാപ്പിയായിരുന്നു. ഇനി എന്നെ ഉന്നം വെച്ച് കുറ്റപ്പെടുത്തലുകള്‍ വരില്ലെന്ന് കരുതി. എന്നാല്‍ കുറ്റപ്പെടുത്തല്‍ കൂടുകയാണുണ്ടായതെന്ന് ദിവ്യ ഭാരതി പറയുന്നു. അതും സ്ത്രീകളാണ് കൂടുതലും എനിക്ക് മെസേജ് ചെയ്യുന്നത്. എന്തിനാണിങ്ങനെ ചെയ്യുന്നത്, അവര്‍ എത്ര നല്ല ദമ്പതികളാണെന്ന് അറിയുമോ, എന്തിനാണ് ആ ബന്ധം നശിപ്പിച്ചത് എന്നെല്ലാം ചോദിച്ചു. മെസേജുകള്‍ വരുമ്പോള്‍ ഞാന്‍ ജിവി പ്രകാശിന് അയക്കും. 

എന്തൊക്കെയാണ് പറയുന്നതെന്ന് നോക്കൂ എന്ന് പറയും. വിട്ടേക്ക്, ഇവരൊക്കെ ഇങ്ങനെയാണെന്ന് മറുപടി തരുമെന്നും ദിവ്യ ഭാരതി പറഞ്ഞു. ഇതേക്കുറിച്ച് ജിവി പ്രകാശും സംസാരിച്ചു. ഞങ്ങള്‍ രണ്ട് പേരും ഡേറ്റ് ചെയ്യുകയാണെന്ന് ആളുകള്‍ പറഞ്ഞു. പക്ഷെ ഞങ്ങള്‍ തമ്മില്‍ ഒന്നുമില്ല. ഷൂട്ടിംഗിന് സെറ്റില്‍ വെച്ചാണ് കാണുന്നത്. സാധാരണ സുഹൃത്തുക്കളാണ്. അതിനപ്പുറം ഒന്നുമില്ലെന്നും ജിവി പ്രകാശ് വ്യക്തമാക്കി.

divya bharathi reacts to allegation

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES