ഒരുപാട് മദ്യപിച്ചിട്ടാണ് ഞാന്‍ ആ ഡാന്‍സ് ചെയ്തു തീര്‍ത്തത്; സിനിമയില്‍ ഡാന്‍സ് ചെയ്ത അനുഭവത്തെക്കുറിച്ച് നടന്‍ ലാല്‍

Malayalilife
ഒരുപാട് മദ്യപിച്ചിട്ടാണ് ഞാന്‍ ആ ഡാന്‍സ് ചെയ്തു തീര്‍ത്തത്; സിനിമയില്‍ ഡാന്‍സ് ചെയ്ത അനുഭവത്തെക്കുറിച്ച് നടന്‍ ലാല്‍

ലയാളസിനിമയില്‍ എക്കാലത്തും തിളങ്ങി നില്‍ക്കുന്ന നടനാണ് ലാല്‍. സംവിധായകനായി അരങ്ങേറ്റം കുറിച്ച താരം പ്രേക്ഷകമനസില്‍ തങ്ങി നില്‍ക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്ത നടന്‍ കൂടിയാണ്. സംവിധായകനും നടനും മാത്രമല്ല മികച്ച ഒരു പാ്ടുകാരന്‍ കൂടിയാണ് താനെന്ന് ലാല്‍ പലതവണ തെളിയിച്ചിട്ടുണ്ട്. പാട്ടിനൊപ്പം തന്റേതായ ചുവടുകളുമായും താരം എത്താറുണ്ട്. മലയാളസിനിമയിലെ ഒട്ടുമിക്ക നായകന്മാരും പാട്ടിലും നൃത്തത്തിലുമൊക്കെ തങ്ങളുടെ കഴിവ് തെളിയിക്കാറുണ്ട്. എന്നാല്‍ ചില താരങ്ങള്‍ക്ക് നൃത്തം ചെയ്യുന്നതും പാട്ടുപാടുന്നതും അല്‍പം പണിപ്പെട്ടുളള കാര്യമാണ്. ഡാന്‍സ് ചെയ്യേണ്ട ടെന്‍ഷനില്‍ മദ്യം കഴിച്ചു കൊണ്ട് അത് പൂര്‍ത്തികരിച്ച അനുഭവം പങ്കുവയ്ക്കുകയാണ് നടനും സംവിധായകനും നിര്‍മ്മാതാവുമായ ലാല്‍.

ലാല്‍ ആദ്യമായി സിനിമയില്‍ ആദ്യം ഡാന്‍സ് ചെയ്യുന്നത് 'പഞ്ചാബി ഹൗസ്' എന്ന സിനിമയ്ക്ക് വേണ്ടിയാണ് അത് റാഫി എന്ന സംവിധായകന്‍ കൂടുതല്‍ നിര്‍ബന്ധിച്ചത് കൊണ്ടാണ്. തെലുങ്ക് സിനിമയിലേക്ക് വിളിക്കുമ്‌ബോള്‍ ഞാന്‍ ആദ്യം പറയുന്നത്. 'എനിക്ക് തെലുങ്ക് ഒട്ടും അറിയില്ല' എന്നാണ് അപ്പോള്‍ അവര്‍ പറയും അതൊന്നും സാരമില്ല സാര്‍ നമുക്ക് ചെയ്യാമെന്ന്. അങ്ങനെ അവരുടെ ഉത്തരവാദിത്ത്വമാക്കി മാറ്റിയിട്ടേ ഞാന്‍ അഭിനയിക്കാന്‍ പോകൂ. 

അത് കൊണ്ട് ഡയലോഗ് തെറ്റിച്ചാലും പ്രശ്‌നമില്ല. അത് പോലെയാണ് ഡാന്‍സിന്റെ കാര്യവും അത് ഞാന്‍ അവരുടെ ഉത്തരവാദിത്വമാക്കി മാറ്റി. പഞ്ചാബി ഹൗസില്‍ ഡാന്‍സ് ചെയ്യുമ്‌ബോള്‍ അത്ര ടെന്‍ഷനായിരുന്നുവെന്നും ലാല്‍ പറയുന്നു. അതു കൊണ്ട് തന്നെ ഒരുപാട് മദ്യപിച്ചിട്ടാണ് ഞാന്‍ ആ ഡാന്‍സ് ചെയ്തു തീര്‍ത്തതെന്നും താരം വ്യക്തമാക്കുന്നുണ്ട്. നല്ല രീതിയില്‍ മദ്യം കഴിക്കാതെ തനിക്ക് അത് പൂര്‍ത്തികരിക്കാന്‍ കഴിയില്ലായിരുന്നുവെന്നും ലാല്‍ പറയുന്നു. പഞ്ചാബി ഹാസിന് ശേഷം പിന്നീടും ചില ചിത്രങ്ങളില്‍ ലാല്‍ നൃത്തം ചെയ്തിരുന്നു. താരത്തിന്റെ അഭിനയവും പാട്ടും പോലെ നൃത്തവും ആരാധകര്‍ ഏറ്റെടുത്തതാണ്. 


 

Read more topics: # director lal about,# dancing in movies
director lal about dancing in movies

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES