അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഐവി ശശിയുടെ മകന്‍ അനി ശശി സംവിധാന രംഗത്തേക്കെത്തുന്നു എന്നതാണ് ഏറ്റവും പുതിയ സംസാരം വിഷയം. മോഹന്‍ലാലിനെ നായകനാക്കി ഐ. വി ശശി ഒരുപാട് ഹിറ്റുകള്‍ ഒരുക്കിയിരുന്നു.അത്തരത്തില്‍ ഒരു ചരിത്രം ആവര്‍ത്തിക്കാന്‍ ഒരുങ്ങി വീണ്ടും മലയാള സിനിമ. മലയാള സിനിമയിലെ മാറ്റി വെക്കാന്‍ സാധിക്കാത്ത ഒരു പ്രതിഭയാണ് മോഹന്‍ലാല്‍. ഐ.വി ശശി എന്ന സംവിധായകന്‍ തന്റെ എല്ലാ മികച്ച കഴിവുകളും ഉയര്‍ത്തികാണിച്ചത് ഈ കൂട്ടുക്കെട്ടിലൂടെയാണ്.
ആക്ഷന്‍ ഗണത്തിലൊരുക്കുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലാണ് നായകന്‍. സിനിമയുടെ തിരക്കഥയും അനി ശശിയുടേത് തന്നെയാണ്. ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ച് തീരുമാനമായിട്ടില്ല. മറ്റുക്കൂടുതല്‍ വിവരണങ്ങല്‍ ഒന്നും പുറത്ത് വന്നിട്ടില്ല എന്നതാണ് സംസാരം.
പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് തിരക്കഥ രചിച്ചതും അനി ശശിയാണ്. 2010 മുതല്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് സംവിധായകനായി പ്രവര്‍ത്തിച്ചു വരികയാണ് അനി ശശി.
അതേസമയം പ്രണവ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത് അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ ഒരുക്കുന്ന ചിത്രം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിക്കുന്നത്.