അരുണ്‍ ഗോപി പ്രണവ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയുന്ന ഇരുപത്തി ഒന്നാം നൂറ്റാണ്ട് എന്ന ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് വെള്ളിയാഴ്ച്ച എത്തിയിരുന്നു. ഒരു നല്ല എന്റെര്‍റ്റൈനെറ് ആയി ഒരുക്കിയ ചിത്രം തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുന്നുമുണ്ട്. ടോമിച്ചന്‍ മുളകുപാടം ആണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിന്റ പ്രൊമോഷന്റെ ഭാഗമായി അരുണ്‍ ഗോപി ക്ലബ് എഫ്.എം യു.എ.ഇയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രണവിനെ പറ്റി സംസാരിച്ച വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
''അപ്പുവിനെ ഫോണ്‍ വിളിച്ചാല്‍ കിട്ടുകയില്ല. എവിടെയാണെന്നും അറിയില്ല. സിനിമ പുറത്തിറങ്ങുയതിനു ശേഷം ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ഞങ്ങളില്‍ ഒരാളായിരുന്നു പ്രണവ്. അദ്ദേഹം എല്ലാവരോടും ഒരുപോലെ പെരുമാറുന്ന ഒരാളാണ്. ശാന്തനാണ്. ബഹളമൊന്നുമില്ല, എന്നാല്‍ ഇഷ്ടമുള്ളവരോട് കൂടുതല്‍ സംസാരിക്കും.
ഒരു കാര്യത്തിലും വാശിയില്ല. യാതൊരു പ്രത്യേകതകളുമില്ലാത്ത ഒരു വ്യക്തിയാണ് അപ്പു.. ഒരിക്കല്‍ വാഗമണില്‍ ചിത്രീകരണത്തിന് പോയപ്പോള്‍ അപ്പുവിനോട് ഡിന്നര്‍ കഴിക്കാമോ എന്ന് ചോദിച്ചു. അതെ കഴിക്കുന്നത് നല്ലതാണ് അല്ലേ'. എന്നാണ് അയാള്‍ മറുപടി പറഞ്ഞത്. എന്നാല്‍ കുറച് കഴിഞ്ഞു ഇനിയിപ്പോള്‍ കഴിക്കണ്ട എന്ന് അപ്പുവിനോട് പറഞ്ഞു. അപ്പു കഴിച്ചില്ലെങ്കിലും കുഴപ്പമില്ല' . എന്ന് മറുപടി പറഞ്ഞു. കഴിക്കണോ വേണ്ടയോ എന്ന് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ, 'കഴിച്ചാല്‍ നല്ലതാണ്, കഴിച്ചില്ലേലും കുഴപ്പമില്ല. ഇങ്ങനെയാണ് പ്രണവ്.