ഏറെ വിവാദങ്ങള്‍ സൃഷ്ട്ടിച്ച ഒരു താര വിവാഹമായിരുന്നു ദിലീപ് കാവ്യ ദമ്പതികളുടേത്. അവര്ഡക്ക് കുഞ്ഞു പിറന്നവാര്‍ത്തയും ഏറെ ശ്രദ്ധപിടിച്ചു പറ്റിയതായിരുന്നു.അഭിനേതാക്കളായ ദിലീപിന്റെയും കാവ്യയുടേയും മകളുടെ പേരിടല്‍ ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം. എന്നാല്‍ മീനാക്ഷിയുടെ അനുജത്തിക്ക് പേര് കണ്ടു പിടിക്കുന്നതില്‍ അച്ഛന്‍ ദിലീപിനോ അമ്മ കാവ്യാ മാധവനോ തെല്ലും കണ്‍ഫ്യൂഷന്‍ ഇല്ലായിരുന്നു. വിജയദശമി ദിനത്തില്‍ ജനിചച മകള്‍ക്ക് 'മഹാലക്ഷ്മി' എന്നാണ് ഇരുവരും പേരിട്ടത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
കഴിഞ്ഞ ഒക്ടോബര്‍ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. 'പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്‍ എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണം', കുഞ്ഞു മകളുടെ ജനനം അറിയിച്ചു കൊണ്ട് ദിലീപ് പറഞ്ഞതിങ്ങനെ ആയിരുന്നുമലയാള സിനിമയിലെ താരജോഡികളായ ദിലീപും കാവ്യ മാധവനും 2016 നവംബര്‍ 25നായിരുന്നു വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.