കണ്ണൂര്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടന്‍ ദിലീപ്. ക്ഷേത്രത്തിലെത്തിയ ദിലീപ് പൊന്നിന്‍ കുടം വെച്ച് തൊഴുതു. ചൊവ്വാഴ്ച്ച രാവിലെ ഒന്‍പതരയോടെയാണ് ദിലീപ് ക്ഷേത്രത്തിലെത്തിയത്.
മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രമുള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലും ദിലീപ് എത്തി. ത്രികാലപൂജ, നെയ്വിളക്ക്, പുഷ്പാഞ്ജലി അടക്കം പ്രത്യേക വഴിപാടുകള്‍ നടത്തിയാണ് ദിലീപ് മടങ്ങിയത്.തുടര്‍ന്ന് ചെറുകുന്ന് ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലും മാടായിക്കുന്നിലും ദിലീപ് എത്തുകയുണ്ടായി.
കണ്ണൂരിന് അടുത്തുള്ള നീലേശ്വരത്താണ് കാവ്യയുടെ തറവാട് വീട്. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെത്തി വഴിപാടുകള്‍ നടത്തി പ്രാര്‍ഥിച്ച് മടങ്ങുന്ന ക്ഷേത്രമാണ് കണ്ണൂര്‍ തളിപറമ്പിലെ ശ്രീ രാജരാജേശ്വരി ക്ഷേത്രം.
ദിലീപിനൊപ്പം മാനേജരും ഉണ്ടായിരുന്നു. ക്ഷേത്ര ജീവനക്കാരും നാട്ടുകാരും തളിപറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തിയ ദിലീപിനെ പൊന്നാടയണിയിച്ചു സ്വീകരിച്ചു.