കേരളം വിലങ്ങറിച്ച് നില്‍ക്കുന്ന മഴക്കെടുതിയില്‍ സഹായങ്ങളുമായി നിരവധി സിനിമാതാരങ്ങളാണ് രംഗത്തെത്തിയത്. മമ്മൂട്ടി, മോഹന്‍ലാല്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, ദുല്‍ഖര്‍ തുടങ്ങി മലയാള സിനിമയിലെ നിരവധി താരങ്ങളുടെ പിന്തുണ ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ ക്യാംപുകള്‍ക്കും ഉണ്ട്. പലരും പണമായും സാധനങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്കിയുമൊക്കെയാണ് കേരളത്തിന് കൈതാങ്ങായി മാറുന്നത്.
മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും 25 ലക്ഷം രൂപ നല്‍കിയപ്പോള്‍ മോഹന്‍ലാലും ദുരിതാശ്വാസത്തിന് നല്‍കിയത് 25 ലക്ഷം രൂപയാണ്. ദുരിത ബാധിതരെ സഹായിക്കാന്‍ അന്‍പോട് കൊച്ചിയുടെ ഭാഗമായി പൂര്‍ണ്ണിമയും ഇന്ദ്രജിത്തും അവരുടെ മക്കളും സജീവമായിരുന്നു. പാര്‍വതി, രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍ തുടങ്ങിയവരും അന്‍പോടു കൊച്ചിയുടെ ഭാഗമായി. താരസംഘടനയായ അമ്മ ഇതിനകം രണ്ട് ഘട്ടങ്ങളിലായി സഹായം നല്‍കി. നടി മഞ്ജു വാര്യരും ജയറാമിന്റെ കുടുംബവുമെല്ലാം കുട്ടനാട്ടിലെ ദുരിത ബാധിതര്‍ക്ക് വസ്ത്രങ്ങളും അവശ്യ സാധനങ്ങളും എത്തിച്ചുകൊടുക്കുകയും ചെയ്തു.
തൃശൂര്‍ ഇരിങ്ങാലക്കുടയിലെ സ്വന്തം വീട്ടിലാണുള്ളതെന്നും അവിടെ അപകടകരമായ രീതിയില്‍ വെള്ളം പൊങ്ങിയിട്ടില്ലെന്നും നടന്‍ ടോവിനോ തോമസ് ഫേസ് ബുക്കില്‍ കുറിച്ചു. കറന്റ് ഇല്ല എന്ന പ്രശ്നം മാത്രമേയുള്ളൂവെന്നും തൊട്ടടുത്തുള്ള സുരക്ഷിതകേന്ദ്രമായിക്കണ്ട് ആര്‍ക്കും തന്റെ വീട്ടിലേക്ക് വരാവുന്നതാണെന്നും നടന്‍ വ്യക്തമാക്കി. പ്രളയ ബാധിതരെ വീട്ടിലേക്ക് ക്ഷണിച്ച നടന്‍ ടോവിനോ തോമസ് ദുരിതാശ്വാസ ക്യാമ്പില്‍ സജീവ പങ്കാളിയുമായിരുന്നു. ഇവര്‍ക്കെല്ലാം പിന്നാലെ ബോളിവുഡിലേക്ക് ചേക്കേറിയ നടി അമലാപോളും നടന്‍ ദിലീപും കൊച്ചിയിലുള്ള ക്യാംപുകളിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ രംഗത്തെത്തി. ദിലീപ് നേരിട്ട് കടയില്‍ എത്തിയാണ് സാധനങ്ങള്‍ വാങ്ങിയത്.അമലയുടെ കുടുംബവും ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. മരുന്ന്, വസ്ത്രം തുടങ്ങിയ സാധനങ്ങള്‍ ആവശ്യക്കാരിലേക്ക് എത്തിക്കാന്‍ അമലയും കുടുംബവും സജീവമാണെന്നാണ് റിപ്പോര്‍ട്ട്. സഹായങ്ങള്‍ക്കും ആശയവിനിമയങ്ങള്‍ക്കും സൗകര്യമൊരുക്കാനും നടീനടന്മാര്‍ മറന്നില്ല. എന്തായാലും ദുരിത ബാധിതരെ സഹായിക്കാനായി മലയാളതാരങ്ങള്‍ ഇപ്പോള്‍ സജീവ പ്രവര്‍ത്തനങ്ങളിലാണ്.