Latest News

പത്തുവര്‍ഷത്തിനിടെ നാല് സര്‍ജറികള്‍; കടുത്ത വേദനകള്‍ക്കൊടുവില്‍ കാല്‍മുട്ടുമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ; ഒടുവില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം പവര്‍ഫുളായി വേദികളിലേക്ക്; വേട്ടയന്‍ ഇവന്റിലെത്തിയ സന്തോഷത്തില്‍ ദിവ്യദര്‍ശിനി 

Malayalilife
 പത്തുവര്‍ഷത്തിനിടെ നാല് സര്‍ജറികള്‍; കടുത്ത വേദനകള്‍ക്കൊടുവില്‍ കാല്‍മുട്ടുമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ; ഒടുവില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം പവര്‍ഫുളായി വേദികളിലേക്ക്; വേട്ടയന്‍ ഇവന്റിലെത്തിയ സന്തോഷത്തില്‍ ദിവ്യദര്‍ശിനി 

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അവതാരകയാണ് ഡി.ഡി. എന്ന പേരില്‍ അറിയപ്പെടുന്ന ദിവ്യദര്‍ശിനി. തമിഴ് ടി.വി. ഷോകളിലൂടെ പ്രശസ്തയായ ദിവ്യദര്‍ശിനി ഇടക്കാലത്ത് ആരോഗ്യപ്രശ്നങ്ങള്‍ രൂക്ഷമായതോടെ ചാനലില്‍ നിന്നും സ്റ്റേജ് പരിപാടികളില്‍ നിന്നും ദിവ്യദര്‍ശിനി വിട്ടുനിന്നു. വര്‍ഷങ്ങളായി അലട്ടികൊണ്ടിരുന്ന കാല്‍മുട്ടുവേദന കാരണമായിരുന്നു ഇത്.

ഇപ്പോളിതാ നീണ്ട ഇടവേളയ്ക്ക് ശേഷം തിരികെ എത്തിയ സന്തോഷം പങ്കിട്ട് എത്തുകയാണ് ഡിഡി എന്ന ദിവ്യദര്‍ശിനി നീലകണ്ഠന്‍.കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ചെന്നൈയില്‍ രജനീകാന്ത് ചിത്രം വേട്ടയ്യന്റെ പ്രിവ്യൂവും ഓഡിയോ ലോഞ്ചും നടന്നത്. പരിപാടിയുടെ പ്രധാന അവതാരകയായിരുന്നു ഡിഡി.

വേട്ടയ്യനിലെ ട്രെന്‍ഡിംഗ് സോങ്ങിനു അനുസരിച്ച് ചുവടുവയ്ക്കുന്ന വീഡിയോ ആണ് ഡിഡി പങ്കുവച്ചത്. 'തലൈവര്‍ ദര്‍ശനത്തിനു എല്ലാം റെഡി. സര്‍ജറിയ്ക്കു ശേഷമുള്ള ആദ്യ ഇവന്റ്, നേരിട്ടു പോവുന്നത് എന്റെ തലൈവരെ കാണാന്‍' എന്നാണ് ഡിഡി കുറിച്ചത്.

വര്‍ഷങ്ങളായി റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസുമായുള്ള പോരാട്ടത്തിലാണ് ഡിഡി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കാല്‍മുട്ടില്‍ നാലു ശസ്ത്രക്രിയകളാണ് ദിവ്യദര്‍ശിനിയ്ക്ക് നടത്തിയത്. 2 മാസം മുന്‍പായിരുന്നു കാല്‍മുട്ടുമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ദിവ്യദര്‍ശിനി വിധേയയായത്.

നടക്കാന്‍ പോലും ബുദ്ധിമുട്ടിലായതോടെയാണ് ദിവ്യദര്‍ശിനി കരിയറില്‍ ഒരു ബ്രേക്ക് എടുത്തത്. എതാനും ദിവസങ്ങള്‍ക്ക് മുമ്പ് താന്‍ തടന്നുപോയ വിഷമഘട്ടങ്ങളെ കുറിച്ച് ദിവ്യദര്‍ശിനി തന്നെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ നാല് സര്‍ജറികള്‍ക്കാണ് താന്‍ വിധേയ ആയതെന്നും കഴിഞ്ഞ മൂന്ന് മാസക്കാലം തന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതും വേദന നിറഞ്ഞതുമായിരുന്നെന്നും ദിവ്യദര്‍ശിനി പറഞ്ഞു.

തന്റെ കാല്‍മുട്ട് പൂര്‍ണമായി മാറ്റിവെച്ചെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കരിയറിലേക്ക് ദിവ്യ ഇനി തിരിച്ചുവരുമോയെന്ന ചോദ്യങ്ങള്‍ ഉയര്‍ന്നു. എന്നാല്‍, ഏവരെയും അത്ഭുതപ്പെടുത്തുന്ന കം ബാക്ക് നടത്തിയിരിക്കുകയാണ് ഡിഡി. 

.സ്റ്റാര്‍ വിജയ് ചാനലില്‍ നിരവധി മികച്ച ഷോകള്‍ ചെയ്തിരുന്ന ദിവ്യദര്‍ശിനിയുടെ കോഫി വിത്ത് ഡിഡി എന്ന പരിപാടി തമിഴ് ടെലിവിഷന്‍ രംഗത്തെ എക്കാലത്തെയും ഹിറ്റ് പരിപാടികളിലൊന്നാണ്.ചാനല്‍ പരിപാടികള്‍ക്ക് പുറമെ വിവിധ അവാര്‍ഡ് ഷോകളുടെ അവതാരകയായും ഡിഡി തിളങ്ങിയിരുന്നു

 

dhivyadharshini neelakandan DD

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക