Latest News

വെള്ള വസ്ത്രങ്ങള്‍ ധരിച്ച് നില്ക്കുന്ന ദീപികയുടെയും രണ്‍വിറിന്റെ വിവാഹത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Malayalilife
വെള്ള വസ്ത്രങ്ങള്‍ ധരിച്ച് നില്ക്കുന്ന ദീപികയുടെയും രണ്‍വിറിന്റെ വിവാഹത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

 
ആറുവര്‍ഷം നീണ്ട പ്രണയത്തിനൊടുലില്‍ ഇന്നലെ ദീപിക രണ്‍വീറിന് സ്വന്തമായി. ബോളിവുഡും സിനിമാ ലോകവും ഒരേ പോലെ കാത്തിരുന്ന വിവാഹ മാമാങ്കം ഇന്നലെയും ഇന്നുമായി ഇറ്റലിയില്‍ വച്ച് നടക്കുമ്പോള്‍ താരദമ്പതികളുടെ വിശേഷങ്ങളും ചിത്രങ്ങളും കാണാന്‍ ആരാധകരും കാത്തിരിക്കുകയാണ്.എന്നാല്‍, ദീപിക പദുക്കോണ്‍-രണ്‍വീര്‍ സിങ് വിവാഹം പോലെ ഒന്ന് ഇതാദ്യമായിട്ടായിരിക്കും. ഇത്രയും രഹസ്യമായി, ഇത്രയും വലിയ സുരക്ഷാ സന്നാഹങ്ങളോടെ ഒരു വിവാഹം ഇന്നേവരെ ബോളിവുഡ് കണ്ടിട്ടില്ല.മാധ്യമങ്ങള്‍ക്ക് പോലും കര്‍ശന വിലക്കേര്‍പ്പെടുത്തിയാണ് ഇറ്റലിയില്‍ താരങ്ങളുടെ വിവാഹ ആഘോഷങ്ങള്‍ നടക്കുന്നത്. എന്നാല്‍ കനത്ത സുരക്ഷാ വലയത്തിനുള്ളില്‍ നടന്ന വിവിവാഹത്തിന്റെ ആദ്യ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തായിട്ടുണ്ട്.

പ്രൊഫഷണല്‍ ഫോട്ടോഗ്രാഫേഴ്‌സ് എടുത്ത ചിത്രങ്ങള്‍ മാത്രമേ പുറത്തു വരാവൂ എന്ന് ഇരുവര്‍ക്കും നിര്‍ബന്ധം ഉണ്ടായിരുന്നതിനാല്‍ വിവാഹ വേദിയില്‍ ഫോണുകള്‍ക്കും പോലും നിരോധനം ആയിരുന്നു. എന്നിട്ടും പുറത്തെത്തിയ താരങ്ങളുടെ വിവാഹചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

അനുഷ്‌ക ശര്‍മ്മയെ അണിയിച്ചൊരുക്കിയ സബ്യാസാച്ചി ഡിസൈന്‍ ചെയ്ത വസ്ത്രമാണ് ദീപിക ധരിച്ചിരിക്കുന്നതെന്നാണ് കരുതുന്നത്. തൂവെള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് പുറം തിരിഞ്ഞ് നില്ക്കുന്ന താരങ്ങളുടെയും മറ്റ് അംഗങ്ങളുടെ ദൂരെ നിന്നുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. കരണ്‍ ജോഹര്‍ ആണ് ഇരുവരെയും ആശംസിച്ച് ആദ്യം സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയത്.

ഇറ്റലിയിലെ ലേക്ക് കോമോയിലെ വില്ല ഡെല്‍ ബാല്‍ബിയാനെല്ലോയില്‍ വച്ചാണ് വിവാഹ സത്ക്കാരം. വിവാഹം നടക്കുന്ന സ്ഥലമാവട്ടെ ആഡംബരത്തിന്റെയും സൗന്ദര്യത്തിന്റെയും പറുദീസയാണെന്ന വിശേഷങ്ങളാണ്ഇപ്പോള്‍ പുറത്ത് വരുന്നത്.ഇറ്റലിയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ലേക്ക് കോമോ. റോമന്‍ കാലം മുതലെ പ്രഭുക്കന്മാരുടെയും, സമ്പന്നരുടെയും സ്ഥിരം സന്ദര്‍ശന സ്ഥലമായിരുന്നു ഇത്. മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍, ഉരുളന്‍ കല്ലുകള്‍ പാകിയ തെരുവുകള്‍, ഭംഗിയുള്ള അന്തരീക്ഷം, ഇറ്റാലിയനേറ്റ് ആര്‍കിടെക്ച്ചര്‍, മലനിരകള്‍ എന്നിവ കൊണ്ടൊക്കെ പേരുകേട്ട ഇടമാണ് ലേക്ക് കോമോ. ഇവിടുത്തെ തന്നെ ഏറ്റവും മനോഹരമായ ഒരു വില്ലയാണ് വില്ല ഡെല്‍ ബാല്‍ബിയാനോ.

ലേക്ക് കോമോയുടെ കിഴക്കേ തീരത്തെ ഉപദ്വീപിലൂടെയുള്ള രണ്ടര കിലോമീറ്റര്‍ കഠിനമായ കയറ്റം കയറി വേണം ഈ വില്ലയില്‍ എത്താന്‍. വിവാഹ ചടങ്ങുകള്‍ നടക്കുന്ന മുറിയില്‍ നിന്ന് പുറത്തേക്ക് നോക്കിയാല്‍ വില്ലയുടെ മനോഹരമായ പൂന്തോട്ടം, റോമന്‍ പ്രതിമകള്‍, പഴയ സസ്യജാലങ്ങള്‍ എന്നിവ കാണാം. ഈ മേഖലയിലെ മിക്ക ഹോട്ടലുകളും നൂറ് വര്‍ഷം പഴക്കമുള്ള കെട്ടിടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പഴമയും ചരിത്രവും അതുപോലെ നിലനിര്‍ത്തിയിട്ടുണ്ട്. അതേസമയം, എല്ലാ ആധുനിക സൗകര്യങ്ങളും ഇവിടെ ലഭ്യവുമാണ്.

ഇവിടെ ഒരു മുറിയുടെ മാത്രം വാടക 33,000 രൂപ. ആകെയുള്ളത് 75 മുറികള്‍. ഇങ്ങിനെ റിസോര്‍ട്ട് പൂര്‍ണ്ണമായും ദീപികയും രണ്‍ബീറും ബുക്ക് ചെയ്തത് ഒരാഴ്ചത്തേക്ക്. വിവാഹത്തിന് മുന്നോടിയായി റിസോര്‍ട്ടിലെ 75 മുറികളും നാലു റസ്റ്റോറന്റുകളും ബാറുകളും ടെറസുമെല്ലാം പൂര്‍ണ്ണമായും പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരുന്നു.ഇറ്റലിയില്‍െ ആല്‍പ്‌സ് പര്‍വ്വതത്തിന്റെ മടിത്തട്ടില്‍ പൂക്കളും മരങ്ങളും നിറഞ്ഞ് മനോഹരമായ ലേക്ക് കോമോ റിസോര്‍ട്ടില്‍ ദിവസം 24,75,000 രൂപയാണ് വേദിക്ക് മാത്രമായി സൂപ്പര്‍ദമ്പതികള്‍ മുടക്കിയിരിക്കുന്നതെന്നാണ് സൂചന. വില്ലാ ഡെല്‍ ബാല്‍ബിയാനെല്ലോയിലാണ് വിവാഹാഘോഷമെങ്കിലും ലേക് കോമോയുടെ കിഴക്കന്‍ ഭാഗത്തെ ആഡംബര റിസോര്‍ട്ടിലെ മുറികളെല്ലാം ബോളിവുഡ് വിവാഹത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്. റിസോര്‍ട്ടിന് ചുറ്റും 26,000 ചതുരശ്ര അടിയില്‍ ബോട്ടാണിക് ഗാര്‍ഡനുമുണ്ട്. മൊത്തം ഒരു കോടി രൂപയോളം മുറികള്‍ക്ക് മാത്രമായി ചെലവഴിക്കും.

മിലാനില്‍ നിന്നും മുപ്പത് മൈല്‍ അകലെയുള്ള പ്രകൃതി രമണീയമായ ലേക് കോമോയില്‍ അനേകം സെലിബ്രിട്ടികള്‍ക്ക് വീടുണ്ട്. ജോര്‍ജ്ജ് ക്‌ളൂണിയും ജൂലിയാ റോബര്‍ട്ട്‌സും കാതറീന്‍ സെറ്റാജോണ്‍സും ഉള്‍പ്പെടെയുള്ള ഹോളിവുഡ് താരങ്ങളും ഡേവിഡ് ബെക്കാമിനെ പോലെയുള്ള ഫുട്‌ബോള്‍ താരങ്ങളും കോമോയുടെ തീരത്ത് വീടുള്ളവരാണ്. പുരാതന ഗ്രാമങ്ങളാല്‍ ചുറ്റപ്പെട്ട ഇറ്റലിയിലെ ഈ മൂന്നാമത്തെ വലിയ തടാകം പ്രണയാതുരമായ ഇടം കൂടിയാണ്.മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെയും ആനന്ദ് പിരമാലിന്റെയും വിവാഹാഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതും വില്ല ഡെല്‍ ബാല്‍ബിയാനെല്ലോ ആയിരുന്നു.

ഇറ്റലിയിലെ വിവാഹത്തിനു ശേഷം നവംബര്‍ 21 ന് ബംഗ്ലൂരുവിലെ ദീപികയുടെ ജന്മനാട്ടില്‍ ഒരു വിവാഹ വിരുന്ന് പ്ലാന്‍ ചെയ്തിട്ടുണ്ട്. കൂടാതെ, സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കുമായി നവംബര്‍ 28 ന് മുംബൈയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലും വിവാഹ വിരുന്ന് സംഘടിപ്പിക്കുന്നുണ്ട്. ഇറ്റലിയില്‍ നടന്ന വിവാഹത്തിന് അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം. ബോളിവുഡില്‍ നിന്നും സഞ്ജയ് ലീലാ ബന്‍സാലി, ഫറാഖാന്‍ എന്നിവരെ പോലെയുള്ളവര്‍ക്കായിരുന്നു ക്ഷണം.

അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാമിപ്യത്തില്‍ ചൊവ്വാഴ്ച രാത്രി താരങ്ങളുടെ മെഹന്തി ചടങ്ങും സംഗീത് ആഘോഷങ്ങളും നടന്നു്. ചടങ്ങിനിടെ താരങ്ങള്‍ വിവാഹമോതിരവും കൈമാറി.ഓഫ് വൈറ്റ് ഡ്രസ്സ് അണിഞ്ഞാണ് ദീപിക എന്‍ഗേജ്മെന്റ് ചടങ്ങിനെത്തിയത്. ബ്ലാക്ക് നിറത്തിലുള്ള ഒരു സ്യൂട്ട് ആയിരുന്നു രണ്‍വീറിന്റെ വേഷം. നാടകീയമായ രീതിയില്‍ മുട്ടിലിരുന്ന് രണ്‍വീര്‍ ദീപികയോട് വിവാഹാഭ്യര്‍ത്ഥന നടത്തി, കയ്യില്‍ വിവാഹമോതിരം അണിയിച്ചു. മോതിരമാറ്റത്തിനു ശേഷം വൈകാരികമായി പ്രസംഗിച്ച രണ്‍വീറിന്റെ വാക്കുകള്‍ കേട്ട് ദീപികയുടെ കണ്ണുകള്‍ ഈറനണിഞ്ഞു എന്നാണ് ചടങ്ങിന് സാക്ഷിയായ സുഹൃത്തുക്കളുടെ വാക്കുകള്‍.വിവാഹമോതിരം കൈമാറിയതിനു ശേഷം നടന്ന മെഹന്തി ചടങ്ങിന് സബ്യസാചി ഡിസൈന്‍ ചെയ്ത ഒരേ കളറിലുള്ള വസ്ത്രങ്ങളിലായിരുന്നു താരങ്ങള്‍ എത്തിയത്. ചടങ്ങിനൊടുവില്‍ ദീപികയും രണ്‍വീറും പ്രണയപൂര്‍വ്വം ചുവടുകള്‍ വെച്ചു. രണ്‍വീറിന്റെ പിതാവ് ജഗ്ജിത് സിങ്ങ് ബാവ്നാനിയും വധൂവരന്മാര്‍ക്കൊപ്പം ഡാന്‍സ് ചെയ്തു.

വിവാഹത്തിന് സമ്മാനങ്ങള്‍ ഒന്നും വേണ്ടെന്നും പകരം ചാരിറ്റി ഫൗണ്ടേഷനിലേക്ക് സംഭാവന നല്‍കിയാല്‍ മതിയെന്നും ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും പറഞ്ഞിരുന്നു.ദീപികയുടെ പേരിലുള്ള ചാരിറ്റി അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കാനാണ് താരങ്ങളുടെ അഭ്യര്‍ത്ഥന.

deepika-padukone-ranveer-singh-wedding-pictures

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES