ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തു; അമലാപോളിന്റെ പരാതിയില്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ കോടതി ഉത്തരവ്

Malayalilife
ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തു; അമലാപോളിന്റെ പരാതിയില്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ കോടതി ഉത്തരവ്

തെന്നിന്ത്യയിലെ മുന്‍നിരനായികമാരില്‍ ഒരാളാണ് അമലാ പോള്‍. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി തന്റെ സാന്നിധ്യം അറിയിച്ചിട്ടള്ള അമല സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മലയാളത്തിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. ്. ആരാധകര്‍ ആഘോഷമാക്കിയ വിവാഹമായിരുന്നു നടി അമലാ പോളിന്‍െയും സംവിധായകന്‍ എ എല്‍ വിജയ്യുടെയും വിവാഹം. എന്നാല്‍ പിന്നീട് ഇരവരും വേര്‍പിരിഞ്ഞത് ആരാധകരെ ഞെട്ടിച്ചിരുന്നു. വിവാഹമോചനത്തിന് പിന്നാലെ അമലാപോള്‍ സിനിമയില്‍ സജീവമാവുകയും ചെയ്തിരുന്നു. അമലാപോളുമായുളള വിവാഹമോചനത്തിന് ശേഷം വിജയ് വിവാഹിതനാവുകയും ചെയ്തിരുന്നു.

എന്നാല്‍ നാളുകള്‍ക്ക് ശേഷം അമലയും വിവാഹിതയായി എന്ന് വാര്‍ത്തകള്‍ എത്തിയിരുന്നു. മുംബൈ സ്വദേശിയും ഗായകനുമായ ഭവ്‌നിന്ദര്‍ സിംഗിനെയാണ് അമല വിവാഹം  ചെയ്തതെന്നായിരുന്നു വാര്‍ത്ത. സോഷ്യല്‍ മീഡിയയില്‍ സജീവയായ സെലിബ്രിറ്റി കൂടിയാണ് താരം. യാത്രകള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന അമല അതിന്റെ  ചിത്രങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട. 

വിവാഹ ചിത്രങ്ങള്‍ എന്ന പേരില്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ദുരുപയോഗിക്കുന്നതിനെതിരെ നടി അമലാ പോള്‍ നല്‍കിയ പരാതിയില്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.സുഹൃത്തും ബോളിവുഡ് ഗായകനുമായ ഭവീന്ദര്‍ സിങിനെതിരെയാണ് അമല പരാതി നല്‍കിയത്.

മാര്‍ച്ചില്‍ ഇരുവരുടേയും വിവാഹചിത്രങ്ങള്‍ എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ ചില ചിത്രങ്ങള്‍ ഭവീന്ദര്‍ പ്രചരിപ്പിച്ചിരിരുന്നു. എന്നാല്‍ ഇത് ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി എടുത്തതാണെന്ന് അമല അറിയിച്ചു. കൂടുതല്‍ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കും എന്ന് ഭവീന്ദര്‍ ഭീഷണിപ്പെടുത്തുന്നതായി അമലാ പോള്‍ പരാതിയില്‍ പറയുന്നു.ജസ്റ്റിസ് സതീശ്കുമാര്‍ അടങ്ങുന്ന ബഞ്ചാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയന്ത്രിച്ചുകൊണ്ടുളള ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. കേസിന്റെ തുടര്‍വിചാരണ ഡിസംബര്‍ 22ന് നടക്കാനിരിക്കുകയാണ്.താരം രണ്ടാമത് വിവാഹിതയായിട്ടില്ലെന്ന വസ്തതുതയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരായാണ് ഇരുവരെയും ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് വിവാഹ ചിത്രമാണെന്ന് തെറ്റിദ്ധരിക്കുകയും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു.


 

Read more topics: # court order on,# amala pauls compliant
court order on amala pauls compliant

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES