ലൈംഗിക ആരോപണം വരുമെന്ന് ഭീഷണി; നടിയും അഭിഭാഷകനും ബ്ലാക്മെയില്‍ ചെയ്‌തെന്ന പരാതിയുമായി ബാല ചന്ദ്രമേനോന്‍; മുന്നറിയിപ്പെന്ന നിലയിലാണ് വിളിച്ചതെന്ന് നടിയുടെ അഭിഭാഷകന്‍; ചാനലുകള്‍ക്കെതിരെ അന്വേഷണം

Malayalilife
 ലൈംഗിക ആരോപണം വരുമെന്ന്  ഭീഷണി; നടിയും അഭിഭാഷകനും ബ്ലാക്മെയില്‍ ചെയ്‌തെന്ന പരാതിയുമായി ബാല ചന്ദ്രമേനോന്‍; മുന്നറിയിപ്പെന്ന നിലയിലാണ്  വിളിച്ചതെന്ന് നടിയുടെ അഭിഭാഷകന്‍; ചാനലുകള്‍ക്കെതിരെ അന്വേഷണം

നിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനും എതിരെ പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. ഡിജിപിക്കാണ് പരാതി നല്‍കിയത്. നടി ആരോപണം ഉന്നയിക്കുന്നതിനു മുമ്പായി അഭിഭാഷകന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണു പരാതി. ഫോണ്‍ വിവരങ്ങളടക്കം സമര്‍പ്പിച്ചാണ് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരിക്കുന്നത്. ''മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്നായിരുന്നു നടിയുടെ അഭിഭാഷകന്‍ ഫോണില്‍ ഭീഷണിപ്പെടുത്തിയത്. ഭാര്യയുടെ നമ്പറില്‍ സെപ്റ്റംബര്‍ 13നാണ് കോള്‍ വന്നത്. ഇതിന്റെ പിറ്റേന്ന് നടി സമൂഹമാധ്യമത്തില്‍ തനിക്കെതിരെ പോസ്റ്റിട്ടു''- ബാലചന്ദ്രമേനോന്‍ പരാതിയില്‍ പറയുന്നു.

പരാതിക്ക് പിന്നാലെ ബാലചന്ദ്ര മേനോനെ ഫോണില്‍ ബന്ധപ്പെട്ടെന്ന് സമ്മതിച്ച് നടിയുടെ അഭിഭാഷകന്‍ സംഗീത് ലൂയിസും രംഗത്തെത്തി. അതേസമയം താന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണം സംഗീത് ലൂയിസ്തള്ളി. മുന്നറിയിപ്പ് എന്ന നിയിലാണ് അദ്ദേഹത്തെ ഫോണില്‍ വിളിച്ചത് എന്നാണ് ബാലചന്ദ്ര മോനോന്‍ വ്യക്തമാക്കിയത്. മൂന്ന് നടിമാര്‍ രഹസ്യ മൊഴി നല്‍കുമെന്ന കാര്യം അറിയിച്ചെന്നും സംഗീത് ലൂയിസ് ഒരു ചാനലിനോട് പറഞ്ഞു. 

താങ്കള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാനായിരുന്നു ബാലചന്ദ്ര മേനോന്റെ മറുപടി. അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും സംഗീത് ലൂയിസ് വ്യക്തമാക്കി. അതേസമയം, നടി യൂട്യൂബ് ചാനലിലൂടെ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ ബാലചന്ദ്ര മേനോന്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നടിയുടെ അഭിമുഖം സംപ്രേക്ഷണം ചെയ്ത ചാനലുകള്‍ക്കെതിരെ കൊച്ചി സിറ്റി സൈബര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. 

നടിക്കെതിരെയും അഭിഭാഷകനെതിരെയും നല്‍കിയ ബ്ലാക്ക്‌മെയിംഗ് പരാതിയില്‍ ഡിജിപി ഇന്ന് തീരുമാനമെടുക്കും.ആലുവ സ്വദേശിനിയായ നടിയാണ് ബാലചന്ദ്ര മേനോനെതിരെ യൂട്യൂബ് ചാനലിലൂടെ ലൈംഗിക ആരോപണം ഉന്നയിച്ചത്. പിന്നാലെ ബാലചന്ദ്ര മേനോന്‍ യൂട്യൂബ് ചാനലുകള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് സൈബര്‍ പൊലീസ് ഐടി ആക്ട് പ്രകാരമാണ് കേസെടുത്തത്. നടിയുടെ അഭിഭാഷകനെതിരെയും ബാലചന്ദ്രമേനോന്‍ കഴിഞ്ഞദിവസം ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്നാണ് പരാതി. സെപ്തംബര്‍ 13ന് ഭാര്യയുടെ ഫോണ്‍ നമ്പറിലായിരുന്നു കോള്‍ വന്നത്. അടുത്തദിവസം നടി സമൂഹമാദ്ധ്യമങ്ങളില്‍ ഇക്കാര്യം സൂചിപ്പിച്ച് പോസ്റ്റുമിട്ടു. തന്നെ സമൂഹമാദ്ധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നും ബാലചന്ദ്രമേനോന്‍ പറയുന്നു. വക്രബുദ്ധികളായ ധനമോഹികളുടെ ഗൂഢനീക്കത്തിന്റെ ഇരയാണെന്ന് താനെന്നും നടന്‍ ആരോപിച്ചു. 

നടന്‍ മുകേഷിനെതിരെ പരാതി കൊടുത്ത അതേ നടിയാണ് ബാലചന്ദ്രമേനോനേയും ഭീഷണിപ്പെടുത്തിയെന്ന ആരോപണ വിധേയ. നിരവധി നടന്മാര്‍ക്കെതിരെ ഈ നടി കരുനീക്കം നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബാലചന്ദ്രമേനോന്‍ പോലീസില്‍ പരാതി നല്‍കുന്നത്. മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്നായിരുന്നു നടിയുടെ അഭിഭാഷകന്‍ ഫോണില്‍ ഭീഷണിപ്പെടുത്തിയത്. ഭാര്യയുടെ നമ്പറില്‍ സെപ്റ്റംബര്‍ 13നാണ് കോള്‍ വന്നത്. ഇതിന്റെ പിറ്റേന്ന് നടി സമൂഹമാധ്യമത്തില്‍ തനിക്കെതിരെ പോസ്റ്റിട്ടു''- ബാലചന്ദ്രമേനോന്‍ പരാതിയില്‍ പറയുന്നു. 

അഡ്വക്കേറ്റ് സന്ദീപ് എന്നാണ് പരിചയപ്പെടുത്തിയത്. 3 ലൈംഗിക പീഡനക്കേസുകള്‍ താങ്കള്‍ക്കെതിരെ വരുന്നു എന്നൊരു മുന്നറിയിപ്പ് നല്‍കി. ആ ഫോണ്‍കോള്‍ അപ്പോള്‍ തന്നെ കട്ട് ചെയ്തു. എന്നാല്‍ അടുത്ത ദിവസം തന്നെ ഈ നടി, അതായത് മുകേഷിനും മണിയന്‍പിള്ള രാജുവിനും എതിരെ പരാതി പറഞ്ഞിട്ടുള്ള നടി സമൂഹമാധ്യമത്തില്‍ തന്റെയടക്കം ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് കമിംഗ് സൂണ്‍ എന്ന് പറഞ്ഞ് ലൈംഗിക ആരോപണങ്ങള്‍ സൂചിപ്പിക്കുന്ന ചില പോസ്റ്റുകളിട്ടു

അത് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഏറ്റുപിടിച്ച് തനിക്കെതിരെ ദുഷ്പ്രചരണം നടക്കുന്നു. ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണ്. 47 വര്‍ഷമായി താന്‍ മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണിതെന്ന് ബാലചന്ദ്ര മേനോന്‍ പരാതിയില്‍ പറയുന്നു. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ജയസൂര്യയും ഇതേ നടിയെ അപമാനിച്ചു എന്ന് പരാതി വന്നിട്ടുള്ളത്. ആ ഘട്ടത്തില്‍ തന്നെ പൊലീസ് മൊഴിയെടുത്തിരുന്നു. ഈ വിവരങ്ങളെല്ലാം പൊലീസിന് കൈമാറിയെന്നും ബാലചന്ദ്രമേനോന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

ബാലചന്ദ്രമേനോന്റെ പരാതിയില്‍ യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസെടുത്ത് സൈബര്‍ പൊലീസ് നടപടിയും തുടങ്ങി. നടിയുടെ ലൈംഗിക ആരോപണം സംപ്രേഷണം ചെയ്ത ചാനലുകള്‍ക്കെതിരെയും അന്വേഷണം ഉണ്ട.് ലൈംഗികത പ്രകടമാകുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരമാണ് കേസ്. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിന്റെ മറവ് പിടിച്ച് നിരവധി തട്ടിപ്പുകാര്‍ ബ്ലാക് മെയിലിംഗിന് ശ്രമിക്കുന്നുവെന്ന ആരോപണം സജീവമാണ്. മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു തുടങ്ങിയവര്‍ക്കെതിരെ പീഡനപരാതി നല്‍കിയ നടിക്കെതിരെയാണ് ബാലചന്ദ്രമേനോന്റെ പരാതി. 

complaint of balachandra menon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES