Latest News

നടന്‍ ഗീഥാ സലാം അന്തരിച്ചു; അന്ത്യം ശ്വാസകോശരോഗത്തെ തുടര്‍ന്ന് ഒച്ചിറയിലെ സ്വവസതിയില്‍; വിടപറഞ്ഞത് പകരം വയ്ക്കാനാവാത്ത കഥാപാത്രത്തിന് ഉടമ

Malayalilife
നടന്‍ ഗീഥാ സലാം അന്തരിച്ചു; അന്ത്യം ശ്വാസകോശരോഗത്തെ തുടര്‍ന്ന് ഒച്ചിറയിലെ സ്വവസതിയില്‍; വിടപറഞ്ഞത് പകരം വയ്ക്കാനാവാത്ത കഥാപാത്രത്തിന് ഉടമ

സിനിമ സീരിയല്‍ നടനും നാടകകലാകാരനുമായ ഗീഥാ സലാം അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു ഇദ്ദേഹം. കരുനാഗപ്പള്ളി ഓച്ചിറയിലെ വീട്ടിലായിരുന്നു അന്ത്യം.

മൂന്ന് പതിറ്റാണ്ടു കാലം ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിറസാനിധ്യമായി നിന്ന് ഗീതാ സലാം ശ്വാസകോശ രോഗത്തെത തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. ഓച്ചിറയിലെ സ്വവസതിയിലായിരുന്നു അന്ത്യം.നാടകകൃത്ത്, സംവിധായകന്‍, നടന്‍, സമിതി സംഘാടകന്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, സിനിമ-സീരിയല്‍ അഭിനേതാവ് തുടങ്ങിയ കൈവഴികളിലൂടെ എഴുപതിലത്തെി നില്‍ക്കുന്ന ഗീഥാ സലാം ഇന്ന് കൊല്ലം ഓച്ചിറയിലെ വീട്ടില്‍ വിശ്രമജീവിതത്തിലായിരുന്നു.


ബീഡി തെറുപ്പായിരുന്നു പിതാവിന്റെ മകനില്‍ നിന്ന്  വെള്ളിത്തിരയിലെ പകര്‍ന്നാട്ടക്കാരനായി ഗീതാ സലാമിനെ മാറ്റിയത്  ചങ്ങനാശ്ശേരി ഗീതാ എന്ന നാടകസമിതിയായിരുന്നു. ബി.എക്ക് പഠിക്കുമ്പോള്‍ നാടകത്തോട് തോന്നിയ ഭ്രമം പിന്നീട് ജീവിതത്തിലുടനീളം നിഴലിച്ചു നിന്നു. 82 സിനിമകള്‍ക്കും നിരവധി പരമ്പരകള്‍ക്കും സലാം അഭിനയിച്ചു. കഥാവശേഷന്‍, പറക്കും തളിക, തുടങ്ങിയ ചിത്രത്തിലൂടെ അദ്ദേഹത്തിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. 1970 മുതല്‍ 76 വരെയുള്ള കാലത്തിനിടെ ജ്യോതി, ദീപം, ജ്വാല, സാക്ഷി, മാപ്പ്, മോഹം എന്നിങ്ങനെ ആറു നാടകങ്ങള്‍...

2500ലധികം വേദികളില്‍ തകര്‍ത്താടി. സിന്ദൂരസന്ധ്യ മുതല്‍ മാണിക്യക്കല്ല് വരെ 30 നാടകങ്ങള്‍ 25 വര്‍ഷംകൊണ്ട് കളിച്ചു. ഏഴിലം പാല, ജ്്വാല തുടങ്ങിയ ശ്രദ്ധേയ സീരിയലുകളിലും അദ്ദേഹം വേഷമിട്ടു. പിന്നീട് മിനിസ്‌ക്രീനില്‍ നിറഞ്ഞു നിന്നു. ഈ പറക്കും തളിക, കനക സിംഹാസനം, ലോകനാഥന്‍ ഐഎസ് തുടങ്ങിയ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ: റഹുമത്ത് ബീവി. മക്കള്‍: ഷഹീര്‍, ഷാന്‍.

cinema actor geetha salam passed away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES