Latest News

വന്‍ പ്രതീക്ഷകളോടെ ക്രിസ്മസ് റിലീസിനെത്തിയ ചിത്രങ്ങള്‍ക്ക് വെല്ലുവിളിയുമായി തമിഴ് റോക്കേഴ്‌സ്....! ചിത്രങ്ങളുടെ വ്യാജ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍

Malayalilife
വന്‍ പ്രതീക്ഷകളോടെ ക്രിസ്മസ് റിലീസിനെത്തിയ ചിത്രങ്ങള്‍ക്ക് വെല്ലുവിളിയുമായി തമിഴ് റോക്കേഴ്‌സ്....! ചിത്രങ്ങളുടെ വ്യാജ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍

റിലീസ് കാത്തിരുന്ന് ഇന്റര്‍നെറ്റില്‍ സിനിമയുടെ വ്യാജപതിപ്പുകള്‍.  മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ റിലീസ് ദിവസം തന്നെ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചിരുന്നു. അതിനു പിറകെ ഇപ്പോള്‍ ക്രിസ്മസ് റിലീസ് ചിത്രങ്ങള്‍ക്ക് വെല്ലുവിളിയുമായാണ് തമിഴ് റോക്കേഴ്‌സ് എത്തിയിരിക്കുന്നത്. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ തമിഴ്‌റോക്കേഴ്‌സ് വെബ്‌സൈറ്റിനെതിരേ നടപടി സ്വീകരിച്ചിരുന്നു.

എങ്കിലും വ്യാജന്മാര്‍ സുലഭമാകുകയാണ്. നിരവധി പേര്‍ വ്യാജ പതിപ്പ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു.ക്രിസ്മസ് റിലീസിനെത്തിയ ഷാരൂഖ് ഖാന്‍ ചിത്രം സീറോ, ധനുഷ് നായകാനായെത്തിയ ചിത്രം മാരി 2 എന്നിവയുടെ വ്യാജ പതിപ്പുകളാണ് ഓണ്‍ലൈനില്‍. ഇതിന് പുറമേ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത വിജയ് സേതുപതി ചിത്രം സീതക്കാതി, ഹോളിവുഡ് ചിത്രം അക്വാമാന്‍ തുടങ്ങിയവയും തമിഴ്‌റോക്കേഴ്‌സ് ചോര്‍ത്തിയിരുന്നു. രജനീകാന്തിന്റെ ബിഗ്ബജറ്റ് ചിത്രം 2.0യും റിലീസ് ദിവസം തന്നെ ഇന്റര്‍നെറ്റിലെത്തിയിരുന്നു.

Read more topics: # christmas,# release films,# internet,# tamilrockers
christmas,release films,internet,tamilrockers

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക