Latest News

ചിരഞ്ജീവി നായകനായി വസിഷ്ഠ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം വിശ്വംഭര; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Malayalilife
ചിരഞ്ജീവി നായകനായി വസിഷ്ഠ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം വിശ്വംഭര; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

തെലുഗു സൂപ്പര്‍താരം ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ബിഗ് ബജറ്റ് തെലുഗു ചിത്രമാണ് 'വിശ്വംഭര'. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിരഞ്ജീവിയ്ക്ക് പിറന്നാള്‍ സമ്മാനവുമായി എത്തിയിരിക്കുകയാണ് 'വിശ്വംഭര' ടീം. ചിരഞ്ജീവിയുടെ 69-ാം ജന്മദിനത്തില്‍ 'വിശ്വംഭര'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.

വളരെ വ്യത്യസ്തമായ രീതിയിലുള്ള പര്‍വ്വതത്തില്‍ കയ്യില്‍ ത്രിശൂലവുമായി നില്‍ക്കുന്ന ചിരഞ്ജീവിയെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. 'അന്ധകാരവും തിന്മയും ലോകത്തെ കീഴടക്കുമ്പോള്‍, ഒരു ഉജ്ജല നക്ഷത്രം പോരാടാനായി ഉദിക്കും'എന്നാണ് ഫസ്റ്റലുക്കിന്റെ ക്യാപ്ഷന്‍. ചിത്രം 2025 ജനുവരി 10ന് റിലീസാകും എന്നാണ് പോസ്റ്ററില്‍ പറയുന്നത്. 

സോഷ്യോ ഫാന്റസി എന്റര്‍ടെയ്‌നര്‍ ചിത്രത്തില്‍ തൃഷയാണ് നായിക. അഷിക രംഗനാഥ്, കുനാല്‍ കപൂര്‍, സുരഭി, ഇഷ ചൗള എന്നിവരാണ് മറ്റു താരങ്ങള്‍. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വിക്രം, വംശി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് ഛോട്ടോ കെ നായിഡു ഛായാഗ്രഹണം നിര്‍വഹിക്കുന്നു. 

ഒരു ഫാന്റസി ത്രില്ലറായി വിശ്വംഭരയില്‍  ചിരഞ്ജീവി സാധാരണക്കാരനായിട്ടാണ് എത്തുക എന്നും ചിത്രത്തില്‍ ഡോറ ബാബു എന്നായിരിക്കും ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ പേര് എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗോദാവരി ജില്ലയില്‍ നിന്നുളള ആളാണ് കഥാപാത്രം എന്നതിനാല്‍ അന്നാട്ടിലെ ഭാഷാ ശൈലിയിലായിരിക്കും ചിരഞ്ജീവി ഡോറാ ബാബുവായി സംസാരിക്കുക. എങ്ങനെയാണ് ആ സാധാരണ മനുഷ്യന്‍ ചിത്രത്തില്‍ നായകനായി മാറുന്നത് എന്നതാണ് ആകാംക്ഷയുണര്‍ത്തുന്ന ഘടകം.

ബോളിവുഡ് താരം കുനാല്‍ കപൂര്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. രംഗ് ദേ ബസന്തി, ഡോണ്‍ 2, ഡിയര്‍ സിന്ദഗി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു കുനാല്‍ കപൂര്‍ വിശ്വംഭരയില്‍ പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.  

വിക്രം, വംശി, പ്രമോദ് എന്നിവരാണ് നിര്‍മാതാക്കള്‍. മ്യുസിക്ക് - എം എം കീരവാണി, ഛായാഗ്രഹണം - ചോട്ടാ കെ നായിഡു, പി ആര്‍ ഒ - ശബരി.

chiranjeevis first look as vishwambhara

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES