Latest News

പീഡനക്കേസ്; നൃത്തസംവിധായകന്‍ ജാനി മാസ്റ്ററുടെ ദേശീയപുരസ്‌കാരം റദ്ദാക്കി; തീരുമാനം ചടങ്ങില്‍ പങ്കെടുക്കാന്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ

Malayalilife
 പീഡനക്കേസ്; നൃത്തസംവിധായകന്‍ ജാനി മാസ്റ്ററുടെ ദേശീയപുരസ്‌കാരം റദ്ദാക്കി; തീരുമാനം ചടങ്ങില്‍ പങ്കെടുക്കാന്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ

2022ലെ മികച്ച നൃത്തസംവിധായകനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ജാനി മാസ്റ്റര്‍ എന്ന ഷെയ്ക് ജാനി ബാഷയ്ക്ക് നല്‍കാനുള്ള തീരുമാനം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം റദ്ദാക്കി. പ്രായപൂര്‍ത്തിയാകാത്ത സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു എന്ന കേസില്‍ അന്വേഷണം നടക്കുന്നതിനാലാണ് പ്രഖ്യാപിച്ച ദേശീയ അവാര്‍ഡ് റദ്ദാക്കിയത്. കൂടാതെ ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ദേശീയ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ജാനി മാസ്റ്ററിന് നല്‍കിയ ക്ഷണവും മന്ത്രാലയം പിന്‍വലിച്ചു.

ഈ മാസം എട്ടിന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ജാനി മാസ്റ്റര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രാലയം പുരസ്‌കാരം റദ്ദാക്കിയത്. ധനുഷ് നായകനായ തിരുച്ചിത്രമ്പലം (2022) എന്ന ചിത്രത്തിലൂടെയാണ് ഇയാള്‍ക്ക് ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചത്. ജാനി മാസ്റ്ററും സതീഷ് കൃഷ്ണനും സംയുക്തമായാണ് പുരസ്‌കാരം നേടിയത്. സതീഷ് കൃഷ്ണ ചടങ്ങില്‍ പങ്കെടുക്കും എന്നാണ് സൂചന.

കഴിഞ്ഞ മാസമാണ് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ ജാനി മാസ്റ്റര്‍ അറസ്റ്റിലാകുന്നത്. സെക്ഷന്‍ 376 (2) (ലൈംഗിക അതിക്രമത്തിനുള്ള ശിക്ഷ), 506 ( ഭീഷണിപ്പെടുത്തല്‍) കൂടാതെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 323 ( സ്വേച്ഛയാ ദേഹോപദ്രവം ഏല്‍പ്പിക്കുന്നതിനുള്ള ശിക്ഷ ), പോക്സോ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവം നടക്കുമ്പോള്‍ യുവതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. 2019 മുതല്‍ പെണ്‍കുട്ടി ഇയാളുടെ സഹായിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

case jani masters national award

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES