സഹ സംവിധായികയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. സംവിധായകനും സുഹൃത്തിനുമെതിരെ മരട് പൊലീസാണ് കേസ് എടുത്തത്. ബലാത്സംഗത്തിനാണ് കേസ്. മാവേലിക്കര സ്വദേശിനിയുടെ പരാതിയിലാണ് മരട് പൊലീസിന്റെ നടപടി.
സംവിധായകന്‍ സുരേഷ് തിരുവല്ല, വിജിത്ത് വിജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും വിവാഹ വാഗ്ദാനം നല്‍കിയും പീഡിപ്പിച്ചെന്നാണ് കേസ്.
മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് സുരേഷ് തിരുവല്ല. 2019ല്‍ ഓര്‍മ്മ എന്ന ചിത്രം സംവിധാനം ചെയ്തു. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരം ഗായത്രി അരുണാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂരജ് ശ്രുതി സിനിമാസിന്റെ ബാനറില്‍ സാജന്‍ റോബര്‍ട്ടാണ് ചിത്രം നിര്‍മ്മിച്ചത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയിസെ ലൈംഗികാതിക്രമങ്ങളും മറ്റ് വിവേചന പരമായ സമീപനങ്ങളും ചൂണ്ടിക്കാട്ടി ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിരുന്നു.
നടനും സവിധായകനുമായ രഞ്ജിത്ത്, എംഎല്‍എ മുകേഷ്, സിദ്ദിഖ്, ഇടവേള ബാബു, ജയസൂര്യ, ബാലചന്ദ്ര മേനോന്‍ തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുകയും ഇതില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ പ്രത്യേക അന്വേഷണ സംഘം നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംവിധായകന്‍ സുരേഷ് തിരുവല്ലയ്‌ക്കെതിരെ ആരോപണം ഉയരുന്നത്.