ബ്രദേഴ്‌സ് ഡെ സെറ്റില്‍ ലൂസിഫറിന്റെ വിജയം കേക്ക് മുറിച്ച് ആഘോഷിച്ച് പൃഥ്വി; വിജയാഘോഷം മോഹന്‍ലാല്‍ പൃഥ്വിരാജ് ഫാന്‍സിനൊപ്പം 

Malayalilife
topbanner
ബ്രദേഴ്‌സ് ഡെ സെറ്റില്‍ ലൂസിഫറിന്റെ വിജയം കേക്ക് മുറിച്ച് ആഘോഷിച്ച് പൃഥ്വി; വിജയാഘോഷം മോഹന്‍ലാല്‍ പൃഥ്വിരാജ് ഫാന്‍സിനൊപ്പം 

ലയാഴത്തിലെ യുവ സൂപ്പര്‍സ്റ്റാറാണാണ് പ്യഥ്വിരാജ് സുകുമാരന്‍. മോഹന്‍ലാലും മമ്മൂട്ടിയും കഴിഞ്ഞാല്‍ മലയാള സിനിമയുടെ ഭാവി പൃഥ്വിയുടെ കൈയ്യിലാണെന്ന പലരും പറയാറുണ്ട്. ഇത് ശരിവയ്ക്കുന്ന പ്രകടനം അഭിനയത്തിലൂടേയും സംവിധാനത്തിലൂടേയും അദ്ദേഹം മലയാളികള്‍ക്ക് കാണിച്ചുതന്നു. സുകുമാരന്‍ നേടിയെടുത്ത ഉയരങ്ങളേക്കാളും അമ്മ മല്ലികാ സുകുമാരന്‍ നേടിയ നേട്ടങ്ങളെക്കാളും പൃഥ്വി കൈയ്യെത്തിപ്പിടിച്ച വിജയം വിലമതിക്കാനാകാത്തതാണ്. നായകനായി വെള്ളിത്തിരയിലേക്ക് എത്തി ഇന്ന് സംവിധായകന്‍ വരെയായി മാറിയിരിക്കുകയാണ് താരം.

ലൂസിഫറിന്റെ വിജയം പല ഫാന്‍സ് ക്ലബ്ബുകളുടെയും നേതൃത്വത്തില്‍ വലിയ ആഘോഷമാക്കുകയാണ് ഇപ്പോള്‍. ഇപ്പോഴിതാ ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫയര്‍ അസോസിയേഷനും (അഗങഎഇണഅ) പൃഥ്വിരാജ് ഫാന്‍സ് അസേസിയേഷനും (അഗജഎണഅ) ചേര്‍ന്ന് പൃഥ്വിരാജിനെ ആദരിച്ചിരിക്കുകയാണ്. നിലവില്‍ പൃഥ്വി അഭിനയിച്ച് കൊണ്ടിരിക്കുന്ന ബ്രദേഴ്സ് ഡേ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു കേക്ക് മുറിച്ചുള്ള ആഘോഷം. പ്രിയ താരത്തെ പൊന്നാട അണിയിച്ചാണ് ആദരിച്ചത്.

പൃഥ്വിരാജിനെ നായകനാക്കി നടന്‍ കലാഭവന്‍ ഷാജോണിന്റെ സംവിധാനത്തിലെത്തുന്ന കന്നിച്ചിത്രമാണ് ബ്രദേഴ്‌സ് ഡേ. സിനിമയുടെ പ്രഖ്യാപനം മുതല്‍ ആരാധകര്‍ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. മാര്‍ച്ച് മാസം ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

പേര് സൂചിപ്പിക്കുന്നത് പ്രകാരം പൃഥ്വിരാജ് ഒരു സഹോദരന്റെ വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. കട്ടത്താടി ലുക്കിലുള്ള പൃഥ്വിയുടെ ചിത്രങ്ങള്‍ സിനിമയുടെ ലൊക്കേഷന്‍സില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

brothers day set lucifer celebration

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES