Latest News

കാടു പിടിച്ചും മാറാല വീണും പൊട്ടി പൊളിഞ്ഞ് വീഴാറായി നില്ക്കുന്നതുമായ കൊടുമണ്‍ പോറ്റിയുടെ മനയായി മാറിയത് ഒളപ്പണ്ണ മന; ഷൂട്ടിനു മുന്‍പും ശേഷവുമുള്ള ഒളപ്പമണ്ണ മനയുടെ ചിത്രങ്ങള്‍ ചര്‍ച്ചകളില്‍ നിറയുമ്പോള്‍

Malayalilife
കാടു പിടിച്ചും മാറാല വീണും  പൊട്ടി പൊളിഞ്ഞ് വീഴാറായി നില്ക്കുന്നതുമായ കൊടുമണ്‍ പോറ്റിയുടെ മനയായി മാറിയത് ഒളപ്പണ്ണ മന; ഷൂട്ടിനു മുന്‍പും ശേഷവുമുള്ള ഒളപ്പമണ്ണ മനയുടെ ചിത്രങ്ങള്‍ ചര്‍ച്ചകളില്‍ നിറയുമ്പോള്‍

മ്മൂട്ടി കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തോളം തന്നെ നിഗൂഢമായിരുന്നു പോറ്റിയുടെ മനയും. ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടവും മാറാല മൂടിയ മുറികളും, മച്ചിന് മുകളിലെ ചങ്ങലക്കിലുക്കങ്ങളും ഒക്കെയായി ആ മനയും അടിമുടി നിഗൂഡതയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.

ടൈറ്റില്‍ പോസ്റ്റര്‍ എത്തിയപ്പോള്‍ ചിത്രത്തിലുണ്ടായ മനയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പൊട്ടി പൊളിഞ്ഞ്, കാടു പിടിച്ച് കിടന്ന മന പാലക്കാട്ടെ ഒളപ്പമണ്ണ മനയാണെന്നതാണ് കൗതുകം പകരുന്നത്.ഒളപ്പമണ്ണ മനയെ ഒന്നു മേക്കോവര്‍ നടത്തി കൊടുമണ്‍ പോറ്റിയുടെ ക്ഷയിച്ച മനയാക്കി മാറ്റുകയായിരുന്നു. മനയുടെ ചിത്രങ്ങള്‍ എത്തിയതോടെ ചിത്രത്തിലെ ആര്‍ട്ട് ടീമിന് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. ഷൂട്ടിന് മുമ്പും ശേഷവുമുള്ള ഒളപ്പമണ്ണ മനയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

കലാസംവിധായകന്‍ ജോതിഷ് ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒളപ്പമണ്ണ മനയുടെ മുഖഛായ മാറ്റിയത്. സിനിമയുടെ ഏതാനും ഭാഗങ്ങള്‍ വരിക്കാശ്ശേരി മനയിലും ചിത്രീകരിച്ചിട്ടുണ്ട്. വരിക്കാശ്ശേരി മനയില്‍ ചിത്രീകരിച്ച ഒരു രംഗമൊഴികെ ബാക്കിയെല്ലാം ഒളപ്പമണ്ണ മനയ്ക്കുള്ളിലാണ് ചിത്രീകരിച്ചത്.

പാലക്കാട് ജില്ലയിലെ വെള്ളിനേഴിയിലാണ് ഒളപ്പമണ്ണ മന സ്ഥിതി ചെയ്യുന്നത്. മനയ്ക്കു ചുരുങ്ങിയത് മുന്നൂറു വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് ചരിത്രരേഖകള്‍ പറയുന്നത്. മലയാറ്റൂരിലെയും പരിസരപ്രദേശങ്ങളിലെയും കാടുമൂടിയ പ്രദേശങ്ങളും അതിരപ്പിള്ളി വെള്ളച്ചാട്ടവുമാണ് ഭ്രമയുഗത്തിന്റെ മറ്റു ലൊക്കേഷനുകള്‍. മനയ്ക്ക് ചുറ്റും കാണുന്ന ചെടികളും പുല്ലുകളുമെല്ലാം രണ്ട് മാസത്തിലേറെ സമയമെടുത്ത് വളര്‍ത്തിയെടുത്തതാണ്. 

ഒടിയന്‍, ആകാശഗംഗ, എന്ന് നിന്റെ മൊയ്തീന്‍, പരിണയം, ഇളവങ്കോട് ദേശം, നരന്‍ തുടങ്ങി നിരവധി സിനിമകള്‍ ഈ മനയില്‍ ചിത്രീകരിച്ചിട്ടുണ്ട്.

 


 

bramayugam olappamanna mana

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES