സൗബിനും ഭാസിയും ഒന്നിക്കുന്ന 'മഞ്ഞുമ്മല്‍ ബോയ്‌സ്'; ചിത്രീകരണം കൊടൈക്കനാലില്‍ തുടങ്ങി...

Malayalilife
സൗബിനും ഭാസിയും ഒന്നിക്കുന്ന 'മഞ്ഞുമ്മല്‍ ബോയ്‌സ്';  ചിത്രീകരണം കൊടൈക്കനാലില്‍ തുടങ്ങി...

സൗബിന്‍ ഷാഹിറും ശ്രീനാഥ് ഭാസിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'മഞ്ഞുമ്മല്‍ ബോയ്‌സ്'ന്റെ ചിത്രീകരണം കൊടൈക്കനാലില്‍ ആരംഭിച്ചു. ജാന്‍-എ-മന്‍' എന്ന ചിത്രത്തിന് ശേഷം ചിതംബരം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 

'പറവ', 'കുമ്പളങ്ങി നൈറ്റ്‌സ്', 'ഭീഷ്മ പര്‍വ്വം' എന്നീ സിനിമകള്‍ക്ക് ശേഷം ശ്രീനാഥ് ഭാസിയും സൗബിന്‍ ഷാഹിറും ഒന്നിക്കുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. 'പറവ' ഫിലിംസിന്റെ ബാനറില്‍ ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷ്വാന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

ചിത്രത്തില്‍ ബാലുവര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ദീപക് പറമ്പോള്‍, അഭിറാം രാധാകൃഷ്ണന്‍, അരുണ്‍ കുരിയന്‍, ഖാലിദ് റഹ്മാന്‍, ചന്ദു സലീംകുമാര്‍, വിഷ്ണു രഘു എന്നിവരും അഭിനയിക്കുന്നു. 

എഡിറ്റര്‍: വിവേക് ഹര്‍ഷന്‍, ആര്‍ട്ട്: അജയന്‍ ചാലിശ്ശേരി, സംഗീതം: സുഷിന്‍ ശ്യാം, കോസ്റ്റ്യൂം ഡിസൈനര്‍: മഷര്‍ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, ചീഫ് അസോ. ഡയറക്ടര്‍: ബിനു ബാലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, വിഫ്എക്‌സ്: എഗ്ഗ് വൈറ്റ്, പി.ആര്‍.ഒ: പി.ശിവപ്രസാദ്, സ്റ്റില്‍സ്: രോഹിത് കെ സുരേഷ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Soubin and Bhasi team up Manjummal Boys shooting started in Kodaikanal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES