മിഴിരണ്ടിലും എന്ന സീരിയലിലൂടെ പ്രേക്ഷക പ്രിയം നേടിയ ജോഡികളായിരുന്നു സല്‍മാനുല്‍ ഫാരിസും മേഘ മഹേഷും. സഞ്ജുവും ലച്ചുവുമായി പ്രേക്ഷര്‍ ഏറ്റെടുത്ത ജോഡികള്‍. ഇരുവരും വിവാഹിതരായ ഫോട്ടോ പങ്കുവച്ചപ്പോള്‍ പുതിയ പ്രൊജക്ടിന്റെ അനൗണ്‍സ്മെന്റ് ആയിരിക്കും എന്നാണ് എല്ലാവരും കരുതിയത്. പിന്നീട് വ്യക്തമായ ക്യാപ്ഷനോടെ ഫോട്ടോ പോസ്റ്റ് ചെയ്തപ്പോഴും ആളുകളുടെ കണ്‍ഫ്യൂഷന്‍ മാറിയിരുന്നില്ല. പിന്നീടാണ് ഒര്‍ജിനല്‍ കല്ല്യാണം ആണെന്ന് മനസ്സിലായത്. സീരിയലില്‍ ഒന്നാവാന്‍ സാധിച്ചില്ല എങ്കിലും ജീവിതത്തില്‍ ഇരുവരും ഒന്നായി. നീണ്ട കാലത്തേ പ്രണയത്തിനൊടുവില്‍ ഈ കഴിഞ്ഞ ഫെബ്രുവരി ആറിനാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ ഇരുപതാം വയസ്സിലേക്ക് കടന്ന പ്രിയതാരം മേഘക്ക് പിറന്നാള്‍ സമ്മാനമായി പുതിയ വണ്ടി മേടിച്ച് നല്‍കിയിരിക്കുകയാണ് ഭര്‍ത്താവ് സല്‍മാനുല്‍ ഫാരിസ്. മനോഹരമായ ഒരു കുറിപ്പുമായി സല്‍മാന്‍ തന്നെയാണ് ഈ വിവരം പ്രേക്ഷകരുമായി പങ്ക് വെച്ചത്.
''പ്രിയ പൊണ്ടാട്ടി.. ഇനിയും കൂടുതല്‍ സ്വപ്‌നം കാണുക, ഞാന്‍ അതെല്ലാം ഇതുപോലെ പൂര്‍ത്തിയാക്കട്ടെ.. നിന്റെ മുഖത്തെ പുഞ്ചിരിയും സന്തോഷവും കാണുന്നത് എന്റെ പുതിയ ആസക്തിയാണ്! !
എന്റെ ജന്മദിനത്തിന് മുമ്പുള്ള സമ്മാനം നിന്നെ സന്തോഷിപ്പിച്ചെന്നും എന്നെ ഒരു യാത്രക്ക് കൊണ്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ സമ്മാനങ്ങളും കൂടുതല്‍ നിമിഷങ്ങളും വഴിയേ വരുന്നുണ്ട്.
പിന്നെ അതെ... ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു, ഓക്കേ ! എന്റെ ജീവിതത്തില്‍ ഉണ്ടായിരിക്കുന്നതിനും എന്നെ ഏറ്റവും മികച്ചതായി തോന്നിപ്പിക്കുന്നതിനും നന്ദി! 'ഇതാണ് പ്രിയതമക്ക് വേണ്ടി സല്‍മാന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. കേക്ക് മുറിച്ച് പരസ്പരം കൈമാറിയാണ് പുതിയ വണ്ടിയെ ഇരുവരും സ്വീകരിച്ചത്. സല്‍മാന്റെ സമ്മാനം സ്വീകരിച്ച മേഘയുടെ കണ്ണുകള്‍ നിറയുന്നതും വിഡീയോയില്‍ കാണാം. ഇങ്ങനെ ജീവിച്ച് കാട്ടികൊടുക്ക്, നിങ്ങള്‍ മനോഹരമായ ജോഡിയാണ്, ഒരുപാട് ഇഷ്ടപ്പെട്ടു എന്നൊക്കെയാണ് പ്രേക്ഷകരുടെ കമന്റുകള്‍.
രണ്ട് പേരും മിഴി രണ്ടിലും എന്ന സീരില്‍ സെറ്റില്‍ വച്ചാണ് ആദ്യം കാണുന്നത്. അന്ന് സുഹൃത്തുക്കള്‍ മാത്രമാണ്. ഞാന്‍ ഇഷ്ടം പറഞ്ഞത് എന്റെ പിറന്നാള്‍ ദിനത്തിലാണ്. അന്ന് തന്നെ റിജക്ടും ചെയ്‌തെന്ന് മേഘ പറഞ്ഞിരുന്നു. ഇതേക്കുറിച്ച് സല്‍മനുള്‍ ഫാരിസും സംസാരിച്ചു. പുള്ളിക്കാരി എക്‌സ്പ്രസ് ചെയ്തത് ജെനുവിനായി തോന്നി. പക്ഷെ ഇത് വെറുമൊരു ടൈം പാസല്ല എന്ന് ഉറപ്പ് വേണം. നാളെ എനിക്കും അവള്‍ക്കും റഗ്രെറ്റുണ്ടാകാന്‍ പാടില്ല. ഒരുപാട് പ്രശ്‌നങ്ങളുള്ള ആളാണ് ഞാന്‍ എന്നും സല്‍മാനുല്ലും പറഞ്ഞിട്ടുണ്ട്. മിഴിരണ്ടിലും കഴിഞ്ഞ സമയത്ത് ഇനി കാണാത്തപ്പോള്‍ പഴയത് പോലെ അത്രയും എഫക്ട് ഉണ്ടാകില്ലെന്ന് കരുതി. എട്ട് മാസത്തോളം കാണാതിരുന്നു. കാണാത്ത സമയത്ത് ഒരിഞ്ചെങ്കിലും സ്‌നേഹം കുറഞ്ഞാല്‍ രണ്ട് വഴിക്ക് പോയേനെ. പക്ഷെ കാണാത്തപ്പോള്‍ കൂടുതല്‍ സ്‌നേഹമായി. ഏതോ മൊമന്റില്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നെന്നും സല്‍മാനുള്‍ ഫാരിസും വ്യക്തമാക്കിയിട്ടുണ്ട്.
രണ്ട് പേരുടെയും പ്രണയത്തിന് രണ്ട് വീട്ടുകാരില്‍ നിന്നും എതിര്‍പ്പ് ഉണ്ടായിരുന്നു. ഇന്റര്‍കാസ്റ്റ് മാര്യേജ് ആയതുകൊണ്ടാണ് അത്. രണ്ട് വീട്ടുകാരും കുറച്ച് യാഥാസ്ഥിതികരാണ്. പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ സാധിച്ചുവെന്ന് വരില്ല. എന്നാല്‍ ഇപ്പോള്‍ എല്ലാം ശരിയായി വരുന്നുണ്ട്. രജിസ്റ്റര്‍ മാര്യേജിന് മേഘയുടെ അച്ഛന്‍ വന്നിരുന്നു. അച്ഛന്‍ അനുഗ്രഹിച്ചു. തീരെ പ്രതീക്ഷിച്ചിരുന്നില്ല. പ്ലാന്‍ ചെയ്ത ഡേറ്റിന് മുമ്പായിരുന്നു വിവാഹം. തീരെ പ്രതീക്ഷിക്കാത്തതിനാല്‍ ഞെട്ടിപ്പോയി. മോളെ പൊന്നുപോലെ നോക്കണെന്ന് അച്ഛന്‍ പറഞ്ഞു. കുറേ നേരം സംസാരിച്ചു. കൂടെ ഫോട്ടോയെടുത്ത് അനുഗ്രഹിച്ചാണ് മേഘയുടെ അച്ഛന്‍ പോയത്. പ്രായത്തിന്റെ എടുത്ത് ചാട്ടമല്ല ഇതെന്ന് ജീവിച്ച് കാണിക്കുമെന്നും രണ്ട് പേരും പറഞ്ഞിരുന്നു.