തമിഴ് നടി ബിന്ദു ഘോഷ് അന്തരിച്ചു. 76 വയസ്സായിരുന്നു. കമല്‍ഹാസന്‍ ആദ്യമായി അഭിനയിച്ച കളത്തൂര്‍ കണ്ണമ്മയില്‍ ബാലതാരമായാണു സിനിമാ രംഗത്തേക്കു പ്രവേശിച്ചത്. ഗംഗൈ അമരന്‍ സംവിധാനം ചെയ്ത 'കോഴി കൂവുത്' എന്ന സിനിമയിലാണ് ആദ്യമായി മുതിര്‍ന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
രജനീകാന്ത്, പ്രഭു, വിജയകാന്ത്, ഗൗണ്ടമണി തുടങ്ങിയവര്‍ക്കൊപ്പം ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു. ഹാസ്യ വേഷങ്ങളാണു കൂടുതലും ചെയ്തത്. സിനിമയില്‍ അവസരങ്ങള്‍ നഷ്ടമായതിനു പിന്നാലെ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. സംസ്‌കാരം നടത്തി.