മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി ഇപ്പോഴും അഭിനയിക്കുന്ന ഒരു നടിയാണ് ഭാവന. സംവിധായകൻ കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാർത്ഥ പേര് കാർത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ നിർമ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു നടന്നു. മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന.
ഇപ്പോൾ കുറച്ച് നാളായി മലയാളം സിനിമയിൽ നിന്ന് വിട്ടു നീക്കുകയാണ് താരം. മലയാള സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നുണ്ടെങ്കിലും പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധനമാണ് ഭാവനയ്ക്കുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഭാവന. പക്ഷേ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ എന്നും തേടിയെത്താറുണ്ട് നടി. ഇൻസ്റാഗ്രാമിലൂടെ പ്രേക്ഷകരുടെ അടുത്തേക്ക് വിശേഷങ്ങളും പോസ്റ്റുകളുമായി വരാറുണ്ട് താരം. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോയാണ്. ഭാവനയുടെ ഏറ്റവും പുതിയ കന്നടചിത്രമാണ് 'ഇൻസ്‌പെക്ടർ വിക്രം'. പ്രജ്വൽ ദേവരാജ് ആണ് ചിത്രത്തിലെ നായകൻ. ഈ ചിത്രത്തിലെ തന്റെ പ്രിയപ്പെട്ട ഗാനമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ നന്നവളേ എന്നു തുടങ്ങുന്ന ഗാനത്തെ കുറിച്ചാണ് ഭാവന കുറിക്കുന്നത്. കേട്ട് മതിയാകാത്ത ഗാനമെന്നണ് ഇതിനെ പറ്റി പറയുന്നത്. ഫെബ്രുവരി ഒൻപതിനാണ് ചിത്രത്തിലെ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തത്. ഇതാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോൾ ചിത്രം വിജയം കൈവരിച്ചതിൽ സന്തോഷവും നടി പറഞ്ഞ് കഴിഞ്ഞു.
ഫെബ്രുവരി അഞ്ചിനാണ് ഈ സിനിമ പ്രേക്ഷകരെ തേടിയെത്തിയത്. ഇപ്പോൾ മികച്ച പ്രതികരണമാണ് ചിത്രത്തിന് ഉള്ളത്. ശ്രീ നരസിംഹയാണ് ഇൻസ്‍പെക്ടര്‍ വിക്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.ഒരു റൊമാന്റിക് ആക്ഷൻ ത്രില്ലറായിരിക്കും ചിത്രം. ഭാവനയുടെ കഥാപാത്രത്തിന് മികച്ച പ്രാധാന്യമാണ് ചിത്രത്തിലുള്ളത്. പ്രജ്വല്‍ ദേവ്‍രാജിന്റെ ജോഡിയായിട്ടാണ് ഭാവന ചിത്രത്തില്‍. രഘു മുഖര്‍ജി, പ്രദീപ് തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ദര്‍ശൻ ചിത്രത്തില്‍ അതിഥി വേഷത്തിലുമെത്തുന്നു.