ഗില്ലയിലെ വിജയയുടെ അതേ മോഡല്‍ വണ്ടിയും നമ്പറും; 'ഭഭബ'യിലെ ദിലീപിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

Malayalilife
 ഗില്ലയിലെ വിജയയുടെ അതേ മോഡല്‍ വണ്ടിയും നമ്പറും; 'ഭഭബ'യിലെ ദിലീപിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

ഭബ' സിനിമയില്‍ ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. തമിഴ്നാട് രജിസ്ട്രേഷനില്‍ ഉള്ള ജിപ്സിയുടെ മുകളില്‍ ഇരിക്കുന്ന ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററില്‍ ദിലീപിന്റെ ചിത്രം വൈറലായി കഴിഞ്ഞിരിക്കുന്നു. ഗില്ലി സിനിമയില്‍ വിജയ് ഉപയോഗിക്കുന്ന അതേ മോഡല്‍ വാഹനവും അതേ വണ്ടി നമ്പറുമാണ് ഈ പോസ്റ്ററിലും ഉള്ളത് എന്നത് മറ്റൊരു പ്രത്യേകതയാണ്.

ദിലീപ് ഫാന്‍സ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ധനഞ്ജയ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ നടിയായ നൂറിന്‍ ഷെരീഫും ഭര്‍ത്താവ് ഫാഹിം സഫറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒെരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ധ്യാനും, വിനീതും ഉണ്ട്.

വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തമിഴ് സിനിമകളിലെ നൃത്ത സംവിധായകനും നടനുമായ സാന്റി മാസ്റ്ററും, കോമെഡിയന്‍ റെഡ്ഡിങ് കിങ്സ്ലിയും അഭിനയിക്കുന്നുണ്ട്.ബാലു വര്‍ഗീസ്,ബൈജു സന്തോഷ്, സിദ്ധാര്‍ഥ് ഭരതന്‍, ശരണ്യ പൊന്‍വര്‍ണ്ണന്‍ എന്നിവരാണ് മറ്റുള്ള താരങ്ങള്‍.

Read more topics: # ഭഭബ ദിലീപ്
bha bha Bba posteR

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES