മകള്‍ ഹോപ്പിന്റെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കി സംവിധായകനും നടനുമായ ബേസില്‍ ജോസഫും എലിസബത്തും. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇരുവരും ഹോപ്പുമൊത്തുള്ള നിമിഷങ്ങള്‍ പങ്കുവെച്ചത്. 'പ്രതീക്ഷകള്‍ നിറഞ്ഞ ഒരു വര്‍ഷം. മാതൃത്വം നേടിയതിന്റെ ഒരു വര്‍ഷം. ഫെബ്രുവരി 15 ന് ഞങ്ങളുടെ കൊച്ചു 'ഹോപ്പിന്റെ' ഒന്നാം ജന്മദിനം ഞങ്ങള്‍ സന്തോഷത്തോടെ ആഘോഷിച്ചു', ഇരുവരും പോസ്റ്റില്‍ കുറിച്ചു. ഹോപ്പിന് പിറന്നാളാശംസകള്‍ നല്‍കി നിരവധി പേരും പ്രതികരിച്ചിട്ടുണ്ട്.
2017 ലാണ് ബേസിലും എലിസബത്തും വിവാഹിതരായത്. തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 15ന് തനിക്ക് പെണ്‍കുഞ്ഞ് പിറന്നെന്ന സന്തോഷ വാര്‍ത്ത ബോസില്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
അതേസമയം, 'ഗുരുവായൂര്‍ അമ്പലനടയില്‍', 'അജയന്റെ രണ്ടാം മോഷണം', 'വര്‍ഷങ്ങള്‍ക്ക് ശേഷം' തുടങ്ങിയ ചിത്രങ്ങളാണ് ബേസിലിന്റെ വരാനിരിക്കുന്ന പ്രെജക്ടുകള്‍. കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലെത്തിയ 'ഫാലിമി' വലിയ വിജയമാണ് നേടിയത്. രണ്‍വീര്‍ സിംഗിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന 'ശക്തിമാന്‍' എന്ന ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്.