മുന്‍ ഭാര്യയും ബാലയും തമ്മിലുള്ള വിവാദങ്ങള്‍ സോഷ്യല്‍മീഡിയയിലും വാര്‍ത്തകളിലും നിറയവേ താന്‍ വീണ്ടും വിവാഹിതനാവുമെന്ന് അറിയിച്ചിരിക്കുകയാണ് നടന്‍ ബാല.മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കവേയാണ് താരം വീണ്ടും വിവാഹിതനാകുന്നത് വെളിപ്പെടുത്തിയത്. എന്നാല്‍ വധു ആരാണ് എന്ന് ചോദിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കാന്‍ നടന്‍ തയ്യാറായില്ല നിയമപരമായി വീണ്ടും വിവാഹിതനാകും തനിക്ക് കുഞ്ഞ് ജനിച്ചാല്‍ മാധ്യമപ്രവര്‍ത്തകര്‍ കാണാന്‍ ഒരിക്കലും വരരുത് എന്നും അഭ്യര്‍ഥിച്ചു.
തന്റെ 250 കോടി സ്വത്ത് തട്ടി എടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അത് ആര്‍ക്ക് കൊടുക്കണമെന്ന് താന്‍ തീരുമാനിക്കുമെന്നും ബാല പറയുന്നു.ചിലപ്പോള്‍ ജനങ്ങള്‍ക്ക് കൊടുക്കും. തീരുമാനം എന്റേതാണ്. എന്റെ സ്വത്ത് കണക്ക് വന്നു. 250 കോടിയെന്ന് തമിഴ്‌നാട്ടില്‍ കണക്കുവന്നു. എന്റെ ചേട്ടന്റെ കങ്കുവ റിലീസിന് ഒരുങ്ങുകയാണ്. ചിരുത്തൈ ശിവയെക്കാള്‍ സ്വത്ത് അനിയന്‍ ബാലയ്ക്കുണ്ടെന്ന് വാര്‍ത്തകള്‍ വന്നു. ആ വാര്‍ത്തകള്‍ വന്നതുമുതല്‍ എനിക്ക് മനസമാധാനമില്ല. ഇത് ആര് ചെയ്‌തെന്ന് അറിയില്ല. എന്റെ ചെന്നൈയിലുള്ള ബന്ധുക്കളെപ്പോലും സംശയിക്കാം.
അച്ഛന്‍ എനിക്കുതന്ന വില്‍പ്പത്രത്തിലെ സ്വത്തുവിവരങ്ങളെ എനിക്ക് അറിയൂ. ഇനിയും എത്ര സ്വത്തുണ്ടെന്ന് അറിയില്ല. എനിക്ക് മനസമാധാനം വേണം. ഒരു കുടുംബവും കുട്ടികളും വേണം. സിനിമയില്‍ അഭിനയിക്കണം. എന്റെ കുടുംബജീവിതത്തില്‍ ആരും വരരുത്. എനിക്ക് കുഞ്ഞ് ജനിച്ചാല്‍ കാണാന്‍ പോലും ആരും വരരുത്', ബാല പറഞ്ഞു.
കൈക്കുഞ്ഞുമായി ഒരു സ്ത്രീ വീട്ടിലേക്ക് കയറിവന്ന സംഭവത്തെക്കുറിച്ചും ബാല വിശദമാക്കി. സഹായം ചോദിച്ച് വരുന്നവര്‍ ആദ്യം സെക്യൂരിറ്റിയെ അല്ലേ കാണേണ്ടതെന്ന് ബാല ചോദിച്ചു. തന്നെ മനപ്പൂര്‍വം കെണിയില്‍ പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും ആരോ പൈസ കൊടുത്ത് ഇവരെ അയച്ചതാണെന്നും ബാല ആവര്‍ത്തിച്ചു..
മുന്‍ ഭാര്യയും ബാലയും തമ്മിലുള്ള തര്‍ക്കം അടുത്തിടെ രൂക്ഷമായിരുന്നു. പലപ്പോഴായി ബാല പുറത്തുവിടുന്ന വിഡിയോകളും അഭിമുഖങ്ങളില്‍ പ്രസ്താവനകളും തന്നെയും മകളെയും കുടുംബത്തെയും വല്ലാതെ ഉപദ്രവിക്കുന്ന താരത്തിലുള്ളതാണെന്നു ബാലയുടെ മുന്‍ ഭാര്യ ആരോപിച്ചിരുന്നു. മകളെ തന്നില്‍നിന്നും അകറ്റുന്നുവെന്ന ബാലയുടെ പരാതിക്കു മറുപടിയായി മകള്‍ രംഗത്തെത്തിയിരുന്നു. അച്ഛന്‍ അമ്മയെ ഉപദ്രവിക്കാറുണ്ട് എന്നും അച്ഛന്‍ പറയുന്നത് കള്ളമാണ് എന്നുമായിരുന്നു കുട്ടി വീഡിയോയിലൂടെ പറഞ്ഞത്.
അച്ഛനെന്ന നിലയില്‍ അദ്ദേഹത്തെ താന്‍ പരിഗണിക്കുന്നില്ലെന്നും കുട്ടി വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനു മറുപടിയെന്നോണം ബാല ചെയ്ത വിഡിയോ കുട്ടിയെ വീണ്ടും സൈബര്‍ ബുള്ളീയിങിന് വിട്ടുകൊടുക്കും വിധമുള്ളതായിരുന്നു എന്ന് മുന്‍ ഭാര്യ പ്രതികരിച്ചിരുന്നു.
ഇതിനെത്തുടര്‍ന്ന് സൈബറിടത്ത് ഉയരുന്ന വിവാദങ്ങളില്‍ വ്യക്തത വരുത്തി അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും സമൂഹമാധ്യമത്തില്‍ വിശദീകരണം നല്‍കിയിരുന്നു. തങ്ങള്‍ക്ക് അറിവില്ലാത്ത പ്രസ്താവനകള്‍ പറഞ്ഞു പരത്തരുതെന്നും ഇനിയും ഒരു വീഴ്ച ഉണ്ടായാല്‍ അതില്‍ നിന്ന് ഉയര്‍ന്നു വരാന്‍ സാധിക്കുമോയെന്ന് അറിയില്ലെന്നും സമൂഹമാധ്യമത്തില്‍ പങ്കു വച്ച കത്തില്‍ അമൃതയും അഭിരാമിയും പറഞ്ഞിരുന്നു.