താരങ്ങൾ വിവാദത്തിലും കിംബദന്തികളിലും പെടുന്നത് എപ്പോഴും നടക്കുന്ന കാര്യമാണ്. അതിൽ ഡിവോഴ്സ് ആയ ദമ്പതികൾ ആണെങ്കിൽ എടുത്തു പറയണ്ടാ. ഉടൻ തന്നെ റുമേഴ്‌സിന്റെ പിടിയിലാകും. ഇരുവരും അത്യാവശ്യം പ്രശസ്തരാണെങ്കിൽ പറയണ്ട... തീർന്നു. നടന്‍ ബാലയും ഗായിക അമൃത സുരേഷുമായിട്ടുള്ള വിവാഹവും വിവാഹമോചനവും കേരളം ആഘോഷമാക്കി മാറ്റിയ വാര്‍ത്തകളില്‍ ഒന്നാണ്. അമൃത ബിഗ് ബോസില്‍ മത്സരിക്കാന്‍ വന്നതോടെ ഇക്കാര്യം വീണ്ടും ചര്‍ച്ചയായി. ഡിവോർസി ആയ മുതൽ എല്ലാവരും പിന്നീട് രഹസ്യ ബന്ധങ്ങളും അടുത്ത വിവാഹവും നോക്കി പോകും. അങ്ങനെ ബാലയുടെ പേരിന്റെ കൂടെ പല നടിമാരുടെ പേരും ഉയർന്നു കേട്ടിട്ടുണ്ട്.
അങ്ങനെ ഉയർന്നു കെട്ടവരിൽ പ്രധാനമായ നടികളാണ് മഞ്ജു വാരിയരും മമത മോഹൻദാസും. മഞ്ജു വാര്യരും ബാലയും തമ്മില്‍ വിവാഹിതരാകുന്നു, മംമ്ത മോഹന്‍ദാസും ബാലയും തമ്മില്‍ വിവാഹിതരാകുന്നു എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ക്കൊടുവില്‍ ബാല വിവാഹിതനാവുന്നോ എന്ന ചോദ്യവും വരാറുണ്ട്. വിവാഹം എന്ന് പറയുന്നത് കടയില്‍ പോയി ഓര്‍ഡര്‍ ചെയ്ത് വാങ്ങുന്നതൊന്നും അല്ലല്ലോ എന്നാണ് നടൻ പറയുന്നത്. ആദ്യ വിവാഹമോചനത്തിന്റെ ഹാങ് ഓവര്‍ മാറിയിട്ടില്ലേ എന്ന ചോദ്യത്തിന് എനിക്ക് പേടിയുണ്ടെന്നായിരുന്നു ബാലയുടെ മറുപടി. ആരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. എല്ലാവരും നന്നായിരിക്കട്ടേ. ആത്മാര്‍ഥമായി എന്റെ ഹൃദയത്തില്‍ നിന്നും പറയുന്നതാണ്. എന്നെ ദ്രേഹിച്ച എല്ലാവരും നന്നായി ഇരിക്കണം. എന്റെ അമ്മയാണ് അങ്ങനെ പറഞ്ഞ് തന്നിട്ടുള്ളത് എന്നാണ് നടൻ പറയുന്നത്.
പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടനാണ് ബാല. 'അൻപ്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം 'ബിഗ് ബി' എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്, ഹീറോ, വീരം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.