Latest News

എല്ലാം ചാനലുകാർ റേറ്റിങ് കൂട്ടാൻ വിളമ്പുന്നത്; അമ്മയുടെ യോഗത്തിനിടെ നടന്മാർ തമ്മിൽ വാക്കുതർക്കമുണ്ടായിട്ടില്ല; രചന നാരായണൻ കുട്ടിയെയും ഹണിറോസിനെയും തള്ളി പറഞ്ഞിട്ടില്ലെന്നും ബാബുരാജ്

Malayalilife
എല്ലാം ചാനലുകാർ റേറ്റിങ് കൂട്ടാൻ വിളമ്പുന്നത്; അമ്മയുടെ യോഗത്തിനിടെ നടന്മാർ തമ്മിൽ വാക്കുതർക്കമുണ്ടായിട്ടില്ല; രചന നാരായണൻ കുട്ടിയെയും ഹണിറോസിനെയും തള്ളി പറഞ്ഞിട്ടില്ലെന്നും ബാബുരാജ്

അമ്മയിലെ വനിത എക്‌സിക്യൂട്ടീവ് അംഗങ്ങളെ തള്ളി പറഞ്ഞുവെന്ന വാർത്ത തള്ളി നടനും എക്‌സിക്യൂട്ടീവ് അംഗവുമായ ബാബുരാജ് .മനോരമ ഓൺലൈനും നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.നടി ആക്രമിക്കപ്പെട്ട കേസിൽ നടിക്കൊപ്പം ഹർജി ചേർന്ന് അമ്മയിലെ രണ്ട് വനിത എക്‌സിക്യൂട്ട് അംഗങ്ങളായ രചന നാരായണൻ കുട്ടിയേയും ഹണി റോസിനേയും സംഘടന തള്ളി പറഞ്ഞു എന്നു പറയുന്നത് തെറ്റായ വാർത്തയാണ്. സംഘടന അംഗീകരിച്ചിട്ടാണ് അവർ പോയത്. പിന്നെ എങ്ങനെയാണ് അവരെ തള്ളി പറയുന്നതെന്നും നടൻ ചോദിക്കുന്നു. തങ്ങൾ ഉദ്ദേശിച്ച അർഥത്തിലല്ല കാര്യങ്ങൾ പൊതുജനത്തിലേയ്ക്ക് എത്തിയത്.

കേസിൽ 25 വർഷമെങ്കിലും പരിചയ സമ്പത്തുള്ള ക്രിമിനൽ അഭിഭാഷകനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് തങ്ങൾ ആവശ്യപ്പെട്ടത്. 25 വർഷത്തെ പരിചയ സമ്പന്നതയുള്ള പബ്ലിക് പ്രോസിക്യൂട്ടർ എന്നല്ല. എന്നാൽ അപ്പോഴാണല്ലോ സർക്കാർ അറിയിച്ചത്, ഇപ്പോഴുള്ള അഭിഭാഷകന് 32 വർഷത്തെ പരിചയ സമ്പത്തുണ്ടെന്ന്. ഈ ഹർജി കൊടുത്തതു കൊണ്ടാണല്ലോ താനടക്കം എല്ലാവരും ഇക്കാര്യം അറിഞ്ഞത്.

അതേ സമയം വനിത ജഡ്ജിയും തൃശ്ശൂരിലേയ്ക്ക് കേസ് മാറ്റണമെന്നുള്ള ആവശ്യങ്ങൾ ഹർജിയിൽ നിന്ന് മാറ്റില്ല. ഹർജിയിലെ മറ്റുള്ള കാര്യങ്ങളിൽ എന്തെങ്കിലും നിയമതടസം ബോധ്യപ്പെട്ടാൽ അത് ഞങ്ങൾ പിൻവലിക്കുമെന്നും താരം പറഞ്ഞു. അത് അവരുടെ ഭാഗത്ത് നിന്ന് കൃത്യമായ വ്യക്തത ലഭിക്കണമെന്നും ബാബുരാജ് പറഞ്ഞു. അതിനുള്ള ചർച്ചകൾ ഇപ്പോൾ നടക്കുകയാണെന്നും ഹർജിയുമായി മുന്നോട്ട് പോകുമെന്നും ബാബുരാജ് അറിയിച്ചു. യോഗത്തിനിടെ താരങ്ങൾ തമ്മിൽ വാക്ക് തർക്കമുണ്ടായിട്ടില്ല. ചാനലുകാരും പത്രക്കാരും റേറ്റിങ്ങിനു വേണ്ടി പലതും പറയുന്നതാണ്. സംഘടനയിൽ മോഹൻലാലിന്റെ കീഴിൽ എല്ലാവരും ഒറ്റകെട്ടാണ്. പിന്നെ യോഗങ്ങളിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാറുണ്ട്. മിണ്ടാതെയിരുന്നു പാസാക്കുന്നതല്ലല്ലോ കമ്മിറ്റി.

ഞങ്ങളെല്ലാവരും ആക്രമിക്കപ്പെട്ട നടിയുടെ കൂടെയാണെന്നും ഇദ്ദേഹം പറഞ്ഞു. ഈ വിധത്തിൽ ജഡ്ജിക്ക് കത്തയക്കാനോ അല്ലെങ്കിൽ നേരിട്ട് പറയാനോ സാധിക്കില്ല. അതിനാലാണ് നിയമപരമായി നീങ്ങിയത്. ഇത്തരത്തിലുള്ള ഒരു സംഭവം മലയാള സിനിമയിൽ ആദ്യമായിട്ടാണ്. അപ്പോൾ എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നൊരു ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടാകാം. നമ്മളാരും മുൻപൊരിക്കലും ഇത്തരമൊരു വിഷയം കൈകാര്യം ചെയ്തവർ അല്ലല്ലോ എന്നു താരം പറഞ്ഞു.

എല്ലവരേയും ഒരു പോലെ കൊണ്ടു പോകണമെന്നാണ് പുതിയ പ്രസിഡന്റിന്റേയും സെക്രട്ടറിയുടേയും ആഗ്രഹം. അതു പോലെ രേവതി, പത്മപ്രിയ, പാർവതി അവരുടെയെല്ലാം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കൂടി ഉൾപ്പെടുത്തണം എന്നാണ് പുതിയ കമ്മറ്റിയുടെ ആഗ്രഹം.അമ്മയിൽ നിന്ന് മോഹൻലാൽ രാജിവയ്ക്കുമെന്നതും സംബന്ധിച്ച വാർത്തകൾക്ക് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. എല്ലാവരേയും ഒരുമിച്ചു കൊണ്ടുപോകാൻ സാധിച്ചില്ലെങ്കിൽ രാജിവയ്ക്കണം എന്നാണ് വ്യക്തിപരമായ അഭിപ്രായം.

Read more topics: # baburaj,# amma,# mohan lal
baburaj-amma-mohan-lal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES