നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ നിന്നും അംഗീകാരം നേടിയ മൂത്തോന്‍ ചിത്രത്തെ തേടി വീണ്ടും ഒരു അംഗീകാരം കൂടി. പ്രേക്ഷകര്‍ ബെര്‍ലിനില്‍ നടന്ന ഇന്‍ഡോ ജര്‍മ്മന്‍ ഫിലിം വീക്കില്‍ തിരഞ്ഞെടുത്ത മികച്ച ചിത്രമായി മൂത്തോന്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. മികച്ച സഹനടനുള്ള പുരസ്‌ക്കാരവും കൂടാതെ റോഷന്‍ മാത്യുവിന് ലഭിച്ചു.
അമീര്‍ എന്ന കഥാപാത്രമാണ് ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ റോഷന്‍ അവതരിപ്പിച്ചത്. മൂത്തോന്‍ നേരത്തെ ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലിലും പുരസ്‌ക്കാരങ്ങള്‍ നേടിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് നിവിന്‍ പോളിയെ മികച്ച നടനായും സഞ്ജന ദീപുവിനെ ബാലതാരമായും മികച്ച സിനിമയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
മൂത്തോന്‍ സിനിമ ടൊറോന്റോ ചലച്ചിത്ര മേള അടക്കം വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും ഏറെ ശ്രദ്ധിക്കപ്പെട്ടു. നിവിന്‍ പോളി, റോഷന്‍ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗീതു മോഹന്‍ദാസ് ഒരുക്കിയ സിനിമ സ്വവര്‍ഗ പ്രണയത്തെ കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്.
ഈ സിനിമ ഒരുക്കിയത് 20 വര്‍ഷം മുൻപ് ആത്മഹത്യ ചെയ്ത സ്വവര്‍ഗാനുരാഗിയായ തന്റെ ഉറ്റസുഹൃത്ത് മൈക്കിളിനു വേണ്ടിയാണ് എന്നും ഗീതു മോഹന്‍ദാസ് എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പത്താമത് ക്വീര്‍ പ്രൈഡ് മാര്‍ച്ചിന്റെ സാംസ്‌കാരിക പരിപാടിയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.