Latest News

കൊറോണ ധവാന്‍ ടീം വീണ്ടും ഒന്നിക്കുന്നു; റൊമാന്റിക് കോമഡിയുമായി ലുക്മാന്‍ അവറാന്‍; 'അതിഭീകര കാമുകന്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Malayalilife
 കൊറോണ ധവാന്‍ ടീം വീണ്ടും ഒന്നിക്കുന്നു; റൊമാന്റിക് കോമഡിയുമായി ലുക്മാന്‍ അവറാന്‍; 'അതിഭീകര കാമുകന്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

യുവ താരങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ നടനാണ് ലുക്മാന്‍ അവറാന്‍. ചുരുങ്ങിയ നാളുകള്‍ കൊണ്ട് മലയാളി സിനിമാ പ്രേക്ഷകരെ മികച്ച കഥാപാത്രങ്ങള്‍ കൊണ്ട് അമ്പരപ്പിക്കാന്‍ താരത്തിനായി. സഹനടനായി തുടങ്ങി താരമിപ്പോള്‍ നായക നിരയിലേക്കുയര്‍ന്നിരിക്കുകയാണ്. താരത്തിന്റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'അതിഭീകര കാമുകന്‍'. പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ ചിത്രമൊരു ഫീല്‍ഗുഡ് റൊമാന്റിക് കോമഡി ജോണറിലാണ് ഒരുങ്ങുന്നതെന്നാണ് സൂചന.

ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് ആകാംഷ നല്‍കി ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് വാലന്‍ന്റൈന്‍സ് ദിനത്തില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ രസകരമായ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ദൃശ്യ രഘുനാഥാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കാര്‍ത്തിക്, മനോഹരി ജോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഒരു കോളേജ് ക്ലാസ് മുറിയില്‍ ഇരിക്കുന്ന നായകനും നായികയും പുറത്ത് ഒരു നിഴല്‍രൂപമായി കാലന്റെ രൂപത്തിലുള്ളൊരാളുമാണ് പോസ്റ്ററിലുള്ളത്.

പിങ്ക് ബൈസണ്‍ സ്റ്റുഡിയോസ്, കള്‍ട്ട് ഹീറോസ് എന്റര്‍ടെയ്ന്‍മെന്റ്സ് എന്നീ ബാനറുകളില്‍ ദീപ്തി ഗൗതം, ഗൗതം താനിയില്‍, സിസി നിഥിന്‍, സുജയ് മോഹന്‍രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊറോണ ധവാന്‍' സിനിമയ്ക്ക് ശേഷം സിസി നിഥിനും ഗൗതം താനിയിലും ചേര്‍ന്നാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ശ്രീറാം ചന്ദ്രശേഖരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അജീഷ് ആനന്ദാണ്.

രചന സുജയ് മോഹന്‍രാജ്, മ്യൂസിക് ആന്‍ഡ് ബിജിഎം ബിബിന്‍ അശോക്, ആര്‍ട്ട് ഡയറക്ടര്‍ കണ്ണന്‍ അതിരപ്പിള്ളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശരത് പത്മനാഭന്‍, ലൈന്‍ പ്രൊഡ്യൂസര്‍ വിമല്‍ താനിയില്‍, കോസ്റ്റ്യൂം സിമി ആന്‍, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ രാജേഷ് രാജന്‍, സ്റ്റില്‍സ് വിഷ്ണു എസ് രാജന്‍, ചീഫ് അസോസിയേറ്റ് ഹരിസുതന്‍, ലിതിന്‍ കെ.ടി, അസോസിയേറ്റ് ഡയറക്ടേഴ്സ് വാസുദേവന്‍ വിയു, അഫ്സല്‍ അദേനി, ചീഫ് അസോസിയേറ്റ് ഡിഒപി ശ്രീജിത് പച്ചേനി, വിഎഫ്എക്സ് ത്രീ ഡോര്‍സ്, ഡിസൈന്‍ ടെന്‍പോയ്ന്റ്, പിആര്‍ഒ ആതിര ദില്‍ജിത്ത്.

athibheekara kamukan first look

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES