സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെ തെന്നിന്ത്യില്‍ തിളങ്ങിയ നടിയാണ് അസിന്‍. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്നിരുന്ന അസിന്‍ തന്റെ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമുളള ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട. ക്രിസ്തുമസ് പപ്പയുടെ വേഷത്തില്‍ അച്ഛന്റെ മടിയില്‍ കിടക്കുന്ന കുഞ്ഞു അറിന്റെ ചിത്രങ്ങളാണ് ഇത്തവണ അസിന്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.
നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലും ബോളിവുഡിലുമായി മുന്‍നിര നായികയായി തിളങ്ങിയ നടിയാണ് അസിന്‍. തമിഴിലെ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി അസിന്‍ അഭിനയിച്ചിരുന്നു. വിവാഹശേഷം അഭിനയത്തില്‍നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമുളള ചിത്രങ്ങളും അസിന്‍ പങ്കുവയ്ക്കാറുണ്ട്.
നടി അസിന്റെ മകളുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ഇപ്പോഴിതാ ക്രിസ്തുമസ് ദിനത്തില്‍ ക്രിസ്മസ് പപ്പയുടെ ചുവന്ന ഉടുപ്പിട്ട മകളുടെ ചിത്രങ്ങളും തന്റെയും ഭര്‍ത്താവിന്റെയും ചിത്രങ്ങളും അസിന്‍ പങ്കുവച്ചതാണ് വൈറലാകുന്നത്. കഴിഞ്ഞ ക്രിസ്തുമസിന്റെ ചിത്രങ്ങളും ഇത്തവണത്തെ ക്രിസ്തുമസിന്റെ ചിത്രങ്ങളും അസിന്‍ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്.പപ്പയുടെ കുപ്പായം അണിഞ്ഞ അച്ഛന്‍ രാഹുലിന്റെ മടിയില്‍ ഉറങ്ങിക്കിടക്കുന്ന അറിന്‍ ചിത്രമാണ് അസിന്‍ പങ്കുവച്ചത്. ക്രിസ്മസ് ആഘോഷത്തിന്റെ മറ്റു ചില ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവന്നിട്ടുണ്ട്.
മൈക്രോമാക്‌സ് ഉടമ രാഹുല്‍ ശര്‍മയാണ് അസിന്റെ ഭര്‍ത്താവ്. നാല് വര്‍ഷത്തോളം പ്രണയിച്ച ശേഷം 2016 ജനുവരിലാണ് ഇരുവരും വിവാഹിതരായത്. ഹൗസ്ഫുള്‍ ടു എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്.
തുടര്‍ന്ന് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. വിവാഹ ശേഷമുളള തങ്ങളുടെ ചിത്രങ്ങള്‍ നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ടായിരുന്നു. ഇതില്‍ മകള്‍ അറിനൊപ്പമുളള ചിത്രങ്ങളും ഉണ്ടാവാറുണ്ട്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 2001ല്‍ പുറത്തിറങ്ങിയ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന മലയാള ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച അസില്‍ ചുരുങ്ങിയ കാലം കൊണ്ടാണ് പ്രേഷക ശ്രദ്ധ നേടി സിനിമാലോകം കീഴടക്കിയത്.
നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലും ബോളിവുഡിലുമായി മുന്‍നിര നായികയായി തിളങ്ങിയ നടിയാണ് അസിന്‍. തമിഴിലെ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി അസിന്‍ അഭിനയിച്ചിരുന്നു. വിവാഹശേഷം അഭിനയത്തില്‍നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമുളള ചിത്രങ്ങള്‍ അസിന്‍ പങ്കുവയ്ക്കാറുണ്ട്