കാളിദാസ് ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്. പേര് സൂചിപ്പിക്കുന്നത് പോലെ ഫുട്‌ബോളിനെ ഇഷ്ടപ്പെടുന്ന ഒരുക്കൂട്ടം ആരാധകരെ കുറിച്ചുള്ള ചിത്രമാണിത്. അര്‍ജന്റീന ഫാന്‍സായി കാളിദാസ് ജയറാമും കൂട്ടരുടെയും പോസ്റ്റര്‍ ഇതിനു മുന്‍പേ പുറത്തിറക്കിയിരുന്നു. ബ്രസീല്‍ ഫാന്‍സായി എത്തുന്ന ഐശ്വര്യ ലക്ഷ്മിയും കൂട്ടരും എത്തുന്ന പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടു. മെഹറുന്നീസ കാദര്‍കുട്ടി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്മി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
'ബ്രസീല്‍ ഫാന്‍സ് ഇല്ലാതെ എന്ത് ലോകകപ്പ്, എന്ത് അര്‍ജന്റീന.. ?? അവതരിപ്പിക്കുന്നു-കഥാനായിക മെഹറുന്നീസ കാദര്‍കുട്ടി.. ?? ഒപ്പം അജയ് ഘോഷ്, അന്ത്രുക്ക ആന്‍ഡ് നജീബ് ..! ബ്രസീല്‍ ഫാന്‍സ് കാട്ടൂര്‍ക്കടവ്'.അശോകന്‍ ചരുവിലിന്റെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആഷിക്ക് ഉസ്മാനാണ്. ഗോപി സുന്ദറാണ് സംഗീതം.