പ്രേമത്തിലൂടെ സിനിമയിലേക്കെത്തിയ സുന്ദരിയാണ് അനുപമ പരമേശ്വരന്‍. മേരി എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളി യുവക്കാളുടെ മനസിലേക്കെത്തിയ അനുപമയ്ക്ക് ആദ്യ ഒന്ന് രണ്ട് സിനിമകള്‍ക്ക് ശേഷം മലയാളത്തില്‍ കാര്യമായ അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇപ്പോള്‍ തെലുങ്ക് സിനിമയിലൂടെ വീണ്ടും നടി സജീവമായിരിക്കുന്നത്.
ചുരുണ്ട മുടിയുണ്ടായിരുന്ന അനുപമയിപ്പോള്‍ ഗ്ലാമര്‍ ലുക്കിലാണ് തെലുങ്കില്‍ അഭിനയിക്കുന്നത്. അനുപമ നായികയാവുന്ന ഏറ്റവും പുതിയ ചിത്രമായ 'ഹലോ ഗുരു പ്രേമ കൊസാമേ' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്. സിനിമയില്‍ അനുപമ ലേശം ഹോട്ടായിട്ടാണ് അഭിനയിക്കുന്നത്.
പുറത്ത് വന്ന ടീസര്‍ ഇക്കാരണം പറഞ്ഞ് അതിവേഗം വൈറലായി മാറിയിരിക്കുകയാണ്. രണ്ട് ദിവസം കൊണ്ട് മുപ്പത്തി നാല് ലക്ഷം ആളുകളാണ് ടീസര്‍ കണ്ടിരിക്കുന്നത്. ത്രിനാഥ റാനവു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാം പോതിനേനിയാണ് നായകനാവുന്നത്. പ്രണിത, പ്രകാശ് രാജ് എന്നിവരാണ് മറ്റ് താരങ്ങള്‍. ചിത്രം ഒക്ടോബര്‍ പതിനെട്ടിന് റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.