Latest News

അതുല്യനേട്ടത്തില്‍ സന്തോഷ് ശിവന്‍;  കാന്‍ ചലച്ചിത്രമേളയില്‍ പിയര്‍ ആഞ്ജിനോ പുരസ്‌കാരം സ്വന്തമാക്കി മലയാളി സംവിധായകന്‍

Malayalilife
 അതുല്യനേട്ടത്തില്‍ സന്തോഷ് ശിവന്‍;  കാന്‍ ചലച്ചിത്രമേളയില്‍ പിയര്‍ ആഞ്ജിനോ പുരസ്‌കാരം സ്വന്തമാക്കി മലയാളി സംവിധായകന്‍

2024 ലെ കാന്‍ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഛായാഗ്രഹണത്തിന് നല്‍കുന്ന പ്രത്യേക പുരസ്‌ക്കാരം വിഖ്യാത ഇന്ത്യന്‍ ഛായാഗ്രഹകനും മലയാളിയുമായ സന്തോഷ് ശിവന്. പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യക്കാരന്‍ കൂടിയാണ് സന്തോഷ് ശിവന്‍.

അന്താരാഷ്ട്ര തലത്തില്‍ പ്രഗത്ഭരായ ഛായാഗ്രാഹകര്‍ക്ക് 2013 മുതല്‍ നല്‍കിവരുന്ന പുരസ്‌ക്കാരമാണ് പിയര്‍ ആഞ്ജിനൊ ട്രിബ്യൂട്ട്.റെഡ് കാര്‍പറ്റ് ഇവന്റിന് ശേഷമുള്ള ചടങ്ങിലാണ് സന്തോഷ് ശിവന് പുരസ്‌ക്കാരം സമ്മാനിക്കുക.

ക്രിസ്റ്റഫര്‍ ഡോയല്‍, റോജര്‍ ഡീക്കിന്‍സ്, ബാരി അക്രോയ്ഡ് , ഡാരിയസ് ഖൊണ്‍ജി, ആഗ്‌നസ് ഗൊദാര്‍ദ് തുടങ്ങിയ പ്രമുഖ വ്യക്തികള്‍ക്കാണ് ഇതിന് മുമ്പ് പുരസ്‌ക്കാരം ലഭിച്ചത്.

12 ദേശീയ പുരസ്‌ക്കാരങ്ങളും നാല് കേരള സംസ്ഥാന പുരസ്‌ക്കാരങ്ങളും മൂന്ന് തമിഴ്നാട് സംസ്ഥാന പുരസ്‌ക്കാരങ്ങളും നിരവധി അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങളും സ്വന്തമാക്കിയ സന്തോഷ് ശിവന്‍ സംവിധായകന്‍ കൂടിയാണ്.

അനന്തഭദ്രം, അശോക, ഉറുമി, ജാക്ക് ആന്‍ഡ് ജില്‍ തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിരുന്നു. ഇതിന് പുറമെ മകരമഞ്ഞ് എന്ന ലെനിന്‍ രാജേന്ദ്രന്‍ ചിത്രത്തില്‍ നായകനായും അദ്ദേഹം അഭിനയിച്ചിരുന്നു

Santosh Sivan To Be Honoured At Cannes

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES