Latest News

മലയാള സിനിമയില്‍ സ്ത്രീകളെവിടെ?മഞ്ഞുമ്മല്‍ ബോയ്‌സിന്റെയും ആവേശത്തിന്റെയും അടക്കം സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ പോസ്റ്ററുകള്‍ പങ്ക് വച്ച് ചോദ്യമുയര്‍ത്തി അഞ്ജലി മേനോന്‍

Malayalilife
 മലയാള സിനിമയില്‍ സ്ത്രീകളെവിടെ?മഞ്ഞുമ്മല്‍ ബോയ്‌സിന്റെയും ആവേശത്തിന്റെയും അടക്കം സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ പോസ്റ്ററുകള്‍ പങ്ക് വച്ച് ചോദ്യമുയര്‍ത്തി അഞ്ജലി മേനോന്‍

സംവിധയിക അഞ്ജലി മേനോന്‍ പങ്ക് വച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയ്ക്ക് വഴി തെളിച്ചിരിക്കുന്നത്.മലയാള സിനിമയില്‍ സ്ത്രീകള്‍ എവിടെ, ചോദ്യം ആണ് സംവിധായിക ഉന്നയിച്ചിരിക്കുന്നത്.

സൂപ്പര്‍ഹിറ്റായ പ്രേമലു ഒഴികെ അടുത്തിടെ ഇറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സ്, വര്‍ഷങ്ങള്‍ക്കു ശേഷം, ആവേശം, ഭ്രമയുഗം തുടങ്ങിയ ചിത്രങ്ങളില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് വലിയ പ്രധാന്യം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു അഞ്ജലിയുടെ ചോദ്യം.

അതേസമയം, സംവിധായികയുടെ ചോദ്യത്തിന് ഒട്ടേറെപേരാണ് പ്രതികരണവു മായെത്തിയിരിക്കുന്നത്. ചിലര്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നില്ലെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ മറ്റു ചിലര്‍ വിയോജിപ്പ് രേഖപ്പെടുത്തി. സ്ത്രീകളെ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി മാത്രം കഥാപാത്രങ്ങളെ സൃഷ്ടിച്ചാല്‍ അത് അരോചകമായിരിക്കുമെന്നും അഭിപ്രായപ്പെട്ടു. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ മഞ്ഞുമ്മല്‍ ബോയ്‌സ് പോലുള്ള സിനിമകളില്‍ ഈ ചോദ്യത്തിന് പ്രസക്തിയില്ലെന്നും ചിലര്‍ പറഞ്ഞു. അതേ സമയം സമീപകാലത്ത് ആട്ടം പോലുള്ള സിനിമകള്‍ ഇവിടെ ഇറങ്ങിയിട്ടുണ്ടെന്നും അതിലെ കേന്ദ്രകഥാപാത്രം സ്ത്രീയായിരുന്നുവെന്നും അഭിപ്രായം രേഖപ്പെടുത്തിയവരുമുണ്ട്.

അര്‍ഥവത്തായ ചര്‍ച്ചയ്ക്ക് തുടക്കമിടുക എന്ന ഉദ്ദേശത്തോടെയാണ് അഞ്ജലി മേനോന്‍ ചോദ്യം ഉന്നയിച്ചത്. മറുപടികള്‍ വായിച്ചു നോക്കിയെന്നും സത്യസന്ധതയോടെ ഉത്തരങ്ങള്‍ നല്‍കിയതില്‍ നന്ദിയുണ്ടെന്നും അഞ്ജലി മേനോന്‍ പറയുന്നു.

anjali menon question

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES