Latest News

അപ്പാനി ശരതും  ശ്വേതാ മേനോനും ശബരീഷ് വര്‍മ്മയും പ്രധാന വേഷത്തില്‍; ജങ്കാര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Malayalilife
അപ്പാനി ശരതും  ശ്വേതാ മേനോനും ശബരീഷ് വര്‍മ്മയും പ്രധാന വേഷത്തില്‍; ജങ്കാര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

പ്പാനി ശരത്, ശ്വേതാ മേനോന്‍ ശബരീഷ് വര്‍മ്മ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനോജ് ടി യാദവ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ജങ്കാര്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ റിലീസായി.ഒരു ത്രില്ലര്‍ മൂഡ് തോന്നിപ്പിക്കുന്ന  വിധമുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആണ് പുറത്തിറങ്ങി യിട്ടുള്ളത്.

എം. സി മുവീസിന്റെ ബാനറില്‍ ബാബുരാജ് എംസി. നിര്‍മിക്കുന്ന  ചിത്രത്തില്‍ അപ്രതീക്ഷിതമായി  ഒരു തുരുത്തിലേക്ക് എത്തപ്പെടുന്ന യുവാവും,യുവതിയും അവിടെ അവര്‍ക്ക് നേരിടേണ്ടിവരുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് പ്രമേയമാകുന്നത്.

പകയും പ്രതികാരവും പ്രണയവുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന ചിത്രമാണിത്.അപ്പാനി ശരത്തിന്റെ അഭിനയ ജീവിതത്തിലെ ഒരു പ്രധാന കഥാപാത്രമാകും ചിത്രത്തിലേത്.സുധീര്‍ കരമന, അജ്മല്‍ സെയിന്‍, ബൈജു പി കലാവേദി, ഷീല ശ്രീധരന്‍, രേണു സൗന്ദര്‍, സ്‌നേ?ഹ, ആലിയ,അമിത മിഥുന്‍, ?ഗീതി സംഗീത, ജോബി പാല, സലീഷ് വയനാട്, നവനീത് കൃഷ്ണ, ഷാബു പ്രൌദീന്‍,രാജു, റാം, അനീഷ് കുമാര്‍, കുമാര്‍ തൃക്കരിപ്പൂര്‍, പ്രിയ കോട്ടയം, ഷജീര്‍ അഴിക്കോട് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി  എത്തുന്നു .

ബി കെ ഹരി നാരായണന്‍, സുമേഷ് സദാനന്ദ്, റിതേഷ് മോഹന്‍(ഹിന്ദി )എന്നിവര്‍ 
ചേര്‍ന്നൊരുക്കുന്ന വരികള്‍ക്ക് സംഗീതമൊരുക്കുന്നത് ബിജിബാലാണ്.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഡോ, സ്വപ്ന ബാബുരാജ്. ഛായാ?ഗ്രഹണം രജു ആര്‍ അമ്പാടി.എഡിറ്റര്‍ അയൂബ്ഖാന്‍.അസോസിയേറ്റ് ഡയറക്ടര്‍ കെ ഗോവിന്ദന്‍കുട്ടി,വിഷ്ണു ഇരിക്കാശ്ശേരി.ആക്ഷന്‍ മാഫിയ ശശി. കോറിയോ?ഗ്രഫി ശാന്തി മാസ്റ്റര്‍. മേക്കപ്പ് ജിത്തു പയ്യന്നൂര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ശ്രീനു കല്ലേലില്‍.പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് രാംജിത് പ്രഭാത്.സ്റ്റില്‍സ് ഹരി തിരുമല, അനു പള്ളിച്ചല്‍.   അസോസിയേറ്റ് ഡയറക്ടര്‍ കെ ?ഗോവിന്ദന്‍കുട്ടി. കോസ്റ്റ്യൂമര്‍ സുകേഷ് താനൂര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുരേഷ് മിത്രക്കരി. പിആര്‍ഒ മഞ്ജു ?ഗോപിനാഥ്, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് മിഥുന്‍ മുരളി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Read more topics: # ജങ്കാര്‍
jangar MOVIE first Look

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES