ഇടി തുടരാന്‍ ഒരുങ്ങി പെപ്പെ; 'ദാവീദ്'ന്റെ ഷൂട്ടിങ് പൂര്‍ത്തിയായി; ആക്ഷന്‍-പാക്ക്ഡ് എന്റര്‍ടെയ്നറില്‍ ബോക്‌സറായി ആന്റണി വര്‍ഗീസ് 

Malayalilife
 ഇടി തുടരാന്‍ ഒരുങ്ങി പെപ്പെ; 'ദാവീദ്'ന്റെ ഷൂട്ടിങ് പൂര്‍ത്തിയായി; ആക്ഷന്‍-പാക്ക്ഡ് എന്റര്‍ടെയ്നറില്‍ ബോക്‌സറായി ആന്റണി വര്‍ഗീസ് 

ളരെ ചുരുങ്ങിയ കാലയളവില്‍ ആക്ഷന്‍ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടനാണ് ആന്റണി വര്‍ഗീസ്. തന്റെ വരാനിരിക്കുന്ന മുഴുനീള ആക്ഷന്‍ ചിത്രമായ 'ദാവീദ്' ന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായെന്ന വിവരമാണ് നിര്‍മാതാക്കള്‍ സാമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരിക്കുന്നത്. 71 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയില്‍ ആഷിക് അബു എന്ന ബോക്‌സറുടെ വേഷമാണ് ആന്റണി അവതരിപ്പിക്കുന്നത്. 

ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ്ലാബ്, പനോരമ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് 'ദവീദ്' നിര്‍മ്മിക്കുന്നത്. നവാഗതനായ ഗോവിന്ദ് വിഷ്ണുവാണ് ചിത്രത്തിന്റെ സംവിധാനം. 'ദാവീദ്' ന്റെ തിരക്കഥ ഗോവിന്ദ് വിഷ്ണുവും, ദീപു രാജീവും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ഒരു ആക്ഷന്‍-പാക്ക്ഡ് എന്റര്‍ടെയ്നറയാണ് ചിത്രം എത്തുക. 

ലിജോമോള്‍ ജോസ്, വിജയരാഘവന്‍, സൈജു കുറുപ്പ്, കിച്ചു ടെല്ലസ്, ജെസ് കുക്കു, മോ ഇസ്മായില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. സാലു കെ തോമസിന്റെ ഛായാഗ്രഹണവും രാകേഷ് ചെറുമാടത്തിന്റെ എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തില്‍. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീത സംവിധാനം. ആക്ഷന്‍ സീക്വന്‍സുകള്‍ കോറിയോഗ്രാഫ് ചെയ്തിരിക്കുന്നത് പിസി സ്റ്റണ്ട്‌സ് ആണ്.

antony varghese movie daveed

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES