Latest News

തീ പാറിക്കാന്‍ മമ്മൂട്ടിയുടെ 'കളംകാവല്‍'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; സോഷ്യല്‍ മീഡിയയില്‍ വൈറല്‍ 

Malayalilife
 തീ പാറിക്കാന്‍ മമ്മൂട്ടിയുടെ 'കളംകാവല്‍'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; സോഷ്യല്‍ മീഡിയയില്‍ വൈറല്‍ 

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി 'കളംകാവല്‍' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. മെഗാസ്റ്റാര്‍ മമ്മൂട്ടി, വിനായന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്. മമ്മൂട്ടി, വിനായകന്‍ എന്നിവരുടെ പോസ്റ്റര്‍ ആണ് പുറത്ത് ഇറങ്ങിയത്. 

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്നാണ് തിരക്കഥ രചിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം കുറുപ്പിന്റെ കഥ ഒരുക്കിയ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ സിനിമയാണ് കളംകാവല്‍.

Read more topics: # കളംകാവല്‍
kalamkaval FIrst look poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES