Latest News

സംവിധാനം അനൂപ് മേനോന്‍; നായകന്‍ മോഹന്‍ലാല്‍; ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമായെന്ന് സംവിധായകന്‍; സിനിമയുടെ പ്രമേയം ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതെന്ന് മോഹന്‍ലാല്‍

Malayalilife
 സംവിധാനം അനൂപ് മേനോന്‍; നായകന്‍ മോഹന്‍ലാല്‍; ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമായെന്ന് സംവിധായകന്‍; സിനിമയുടെ പ്രമേയം ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതെന്ന് മോഹന്‍ലാല്‍

സൂപ്പര്‍താരം മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രം അണിയറയില്‍. നടനും സംവിധായകനുമായ അനൂപ് മേനോന്‍ ആണ് ചിത്രം ഒരുക്കുന്നത്. അനൂപ് മേനോന്‍ ആദ്യമായി തിരക്കഥ എഴുതിയ പകല്‍ നക്ഷത്രങ്ങളിലും മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. തുടര്‍ന്ന് 20ഓളം ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥ എഴുതി.

ഈ റൊമാന്റിക് എന്റര്‍ടെയ്‌നറിന്റെ തിരക്കഥയും സംവിധാനവും അനൂപ് മേനോന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. പ്രണയവും വിരഹവും സംഗീതവും ഇഴചേര്‍ന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. തിരുവനന്തപുരം, കൊല്‍ക്കത്ത, ഷില്ലോങ് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അനൂപ് മേനോന് ഒപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. പ്രണയവും വിരഹവും സംഗീതവും ഒക്കെ കൂടിച്ചേര്‍ന്ന ചിത്രമാകും ഇത്. ചിത്രത്തിന്റെ വിഷയം തന്റെ ഹൃദയത്തോട് വളരെ അടുത്തു നില്‍ക്കുന്നതാണെന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. 

ഒരു ചിരകാല സ്വപ്നം സാക്ഷാത്കരിക്കുന്നു എന്നാണ് അനൂപ് മേനന്‍ കുറിച്ചത്. എഴുത്തുകാരനും സംവിധായകനും എന്ന നിലയിലുള്ള എന്റെ അടുത്ത യാത്ര മോഹന്‍ലാലിനൊപ്പമാണ്. സിനിമ മികച്ചതാക്കാന്‍ പരമാവധി ശ്രമിക്കുമെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു. 

സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ഹൃദയപൂര്‍വം എന്ന സിനിമയിലാണ് ഇപ്പോള്‍ ലാല്‍ അഭിനയിക്കുന്നത്. ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒത്തുചേരുന്ന ഇരുപതാമത്തെ ചിത്രമാണിത്. ആശിര്‍വ്വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒത്തുചേരുന്ന അഞ്ചാമത് ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സന്ദീപ് ബാലകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്

ടി.പി. സോനു ആണ് ഹൃദയപൂര്‍വ്വത്തിനായി തിരക്കഥയൊരുക്കുന്നത്. അഖില്‍ സത്യന്റേതാണ് ചിത്രത്തിന്റെ കഥ. അനൂപ് സത്യനാണ് സത്യന്‍ അന്തിക്കാടിന്റെ പ്രധാന സഹായിയായി പ്രവര്‍ത്തിക്കുന്നത്. മാളവിക മോഹന്‍ നായികയാകുന്ന ഈ ചിത്രത്തില്‍ സംഗീത, ലാലു അലക്‌സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവര്‍ക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. മനു മഞ്ജിത്തിന്റെ ഗാനങ്ങള്‍ക്ക് ജസ്റ്റിന്‍ പ്രഭാകര്‍ ഈണം പകര്‍ന്നിരിക്കുന്നു. 

അനു മൂത്തേടത്താണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് - കെ.രാജഗോപാല്‍. കലാസംവിധാനം - പ്രശാന്ത് മാധവ്, മേക്കപ്പ് -പാണ്ഡ്യന്‍. കോസ്റ്റ്യൂം - ഡിസൈന്‍ -സമീരാസനീഷ്. സഹ സംവിധാനം - ആരോണ്‍ മാത്യു, രാജീവ് രാജേന്ദ്രന്‍, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷന്‍ മാനേജര്‍ - ആദര്‍ശ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ശ്രീക്കുട്ടന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബിജു തോമസ്. കൊച്ചി, വണ്ടിപ്പെരിയാര്‍, പൂനെ എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും.

anoop menon with mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES