Latest News

ആഡംബര വാഹനമായ ബിഎംഡബ്ലു എക്‌സ് 7 സ്വന്തമാക്കി അനൂപ് മേനോനും; ഭാര്യ ക്ഷേമയ്‌ക്കൊപ്പം എത്തി സ്വപ്‌ന വാഹനം സ്വന്തമാക്കിയ നടന്റെ വീഡിയോ വൈറല്‍; നടന്‍ വാങ്ങിയത് 1.25 കോടി വിലയുള്ള എസ് യു വി

Malayalilife
ആഡംബര വാഹനമായ ബിഎംഡബ്ലു എക്‌സ് 7 സ്വന്തമാക്കി അനൂപ് മേനോനും; ഭാര്യ ക്ഷേമയ്‌ക്കൊപ്പം എത്തി സ്വപ്‌ന വാഹനം സ്വന്തമാക്കിയ നടന്റെ വീഡിയോ വൈറല്‍; നടന്‍ വാങ്ങിയത് 1.25 കോടി വിലയുള്ള എസ് യു വി

നടന്‍, സംവിധായകന്‍, നിര്‍മാതാവ് തുടങ്ങി മലയാള സിനിമയിലെ എല്ലാം മേഖലയിലും കൈവെച്ചിട്ടുള്ള വ്യക്തിയാണ് അനൂപ് മേനോന്‍. ഇപ്പോളിതാ സ്വപ്‌ന വാഹനമായ ബിഎംഡബ്ലു എക്‌സ് 7 സ്വന്തമാക്കിയിരിക്കുകയാണ് നടന്‍.ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ എസ്‌യുവി എക്‌സ് 7 ആണ് അനൂപ് മേനോന്റെ ഏറ്റവും പുതിയ വാഹനം.

പട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ലഭിക്കുന്ന എസ്‌യുവിയുടെ ഏതു മോഡലാണ് അനൂപിന്റെ ഏറ്റവും പുതിയ വാഹനം എന്ന് വ്യക്തമല്ല. നേരത്തെ ബിഎംഡബ്ല്യുവിന്റെ തന്നെ സെവന്‍ സീരിസും അനൂപ് മേനോന്റെ ഗാരിജിലുണ്ടായിരുന്നു.

1.22 കോടിയ്ക്കു മുകളിലാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില 
.ഭാര്യ ക്ഷേമയ്ക്ക് ഒപ്പമെത്തിയാണ് അനൂപ് വാഹനം ഏറ്റുവാങ്ങിയത്. 1.22 മുതല്‍ 1.25 കോടി വരെയാണ് ബിഎംഡബ്ല്യു എക്‌സ് 7ന്റെ എക്‌സ്‌ഷോറൂം വില വരുന്നത്. 

ടി വി സീരിയലൂകളിലൂടെയാണ് അനൂപിന്റെ കരിയര്‍ ആരംഭിക്കുന്നത്. 2002 ല്‍ പുറത്തിറങ്ങിയ കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെ അനൂപ് സിനിമാലോകത്തെത്തി. പിന്നീട് അനവധി ചിത്രങ്ങളിലൂടെ അനൂപ് തന്റെ സ്ഥാനം നേടിയെടുത്തു. പത്മ;കിങ്ങ് ഫിഷ് എന്ന ചിത്രങ്ങള്‍ അനൂപ് സംവിധാനവും ചെയ്തിട്ടുണ്ട്. 

2014 ഡിസംബര്‍ 27 നാണ് അനൂപും ക്ഷേമ അലക്സാണ്ടറും വിവാഹിതരായത്. ക്ഷേമയുടെ രണ്ടാം വിവാഹമാണ്. ആദ്യ ഭര്‍ത്താവ് 2006 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. 

 

anoop menon bought bmw7

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES