കലാമണ്ഡലം പ്രഭാകരന് മാഷ്, കലാമണ്ഡലം രാധികാമ്മ,മനോരമ ചാനല്‍ ഫെയിം മാസ്റ്റര്‍ മാളൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എസ് വേദാനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ' ആംഗ്യം' എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃപ്പൂണിത്തുറ തിരുവാങ്കുളം ശിവ ക്ഷേത്ര നടയില്‍ ആരംഭിച്ചു.
ഓം പ്രകാശ്, പ്രദീപ് മാധവന്,ശെല്‍വ രാജ്,വൈക്കം ഭാസി, പുഷ്ക്കരന്‍ അമ്പലപ്പുഴ, പ്രദീപ് എസ് എന്‍,ഷിനോ യുഎസ്എ,വര്‍ഷ,രേണുക തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.വാം ഫ്രെയിംസിന്റെ ബാനറില്‍ പ്രദീപ് മാധവന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാനി തൊടുപുഴ നിര്‍വ്വഹിക്കുന്നു.
സംവിധായകന് എം എസ് വേദാനന്ദ് തന്നെ
കലാ സംവിധാനം നിര്‍വ്വഹിക്കുന്നു.
എഡിറ്റര്‍-മാധവേന്ദ്ര.
മേക്കപ്പ്-ജിത്തു,സൈന്‍ ലാംഗ്വേജ് അവതരണം-
വിനയചന്ദ്രന്.
ഗ്രാമീണ പശ്ചാത്തലത്തില്‍
ബധിരയും മൂകയുമായ ഒരു പെണ്ക്കുട്ടിക്കു വേണ്ടി
നൃത്ത കലാ രൂപത്തിലെ മുദ്രകളും സൈന്‍ ലാംഗ്വേജും ഇഴ ചേര്‍ത്ത് ഒരു ആംഗ്യ ഭാഷ ഉണ്ടാക്കുകയും അതിലൂടെ ആശയം വിനിമയം ചെയ്യുകയും അത് ലോകം അറിയുകയും ചെയ്യുന്നതിന്റെ ദശ്യാവിഷ്ക്കാരമാണ് 'ആംഗ്യം ' എന്ന ചിത്രത്തില്‍ സംവിധായകന് എം എസ് ദേവാനന്ദ് നിര്‍വ്വഹിക്കുന്നത്.
പി ആര് ഒ- എ എസ് ദിനേശ്.