തലകുത്തി കിടന്ന് കാലുകൊണ്ട് മനോഹര ചിത്രം വരച്ച് അനസ്; പൃഥ്വിരാജ് പങ്കുവച്ച വീഡിയോ കണ്ട് ഞെട്ടി ആരാധകര്‍

Malayalilife
topbanner
തലകുത്തി കിടന്ന് കാലുകൊണ്ട് മനോഹര ചിത്രം വരച്ച് അനസ്; പൃഥ്വിരാജ് പങ്കുവച്ച വീഡിയോ കണ്ട് ഞെട്ടി ആരാധകര്‍

ലയാളി ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. താരങ്ങളുടെ എല്ലാ വിശേഷങ്ങളും സ്വന്തം പോലെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സുകുമാരനും മല്ലികയും സ്‌ക്രീനില്‍ സജീവമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സുകുമാരന്റെ വാക്കുകളെ അന്വര്‍ത്ഥമാക്കുന്ന പോലെ മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയില്‍ സജീവമാകുകയായിരുന്നു. സുകുമാരന്റെ നടക്കാതെ പോയ ആഗ്രഹം സഫലമാക്കും പോലെ പൃഥ്വിരാജ് സംവിധാന രംഗത്തേക്കും ചുവട് വച്ചിരുന്നു. ഇപ്പോള്‍ പൃഥ്വിരാജ് പങ്കുവച്ച ഒരു വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

തങ്ങളുടെ ചിത്രങ്ങളും മറ്റു വരയ്ക്കുന്നവരുടെ വീഡിയോകള്‍ നടീനടന്‍മാര്‍ ഷെയര്‍ ഷെയ്യാറുണ്ട്. അത്തരത്തില്‍ ഒരു യുവാവ് വരച്ച തന്റെ കുടുംബത്തിന്റെ വീഡിയോ ആണ് പൃഥിരാജ് ഷെയര്‍ ചെയ്തത്. ഇതിലെ അത്ഭുതമെന്തെന്നാല്‍ ഒരേ സമയം രണ്ടും കൈകകളും കാലുകളും ഉപയോഗിച്ചാണ് അനസ് എന്ന കലാകാരന്‍ ഈ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. അതും തലകുത്തി നിന്നാണ് അനസിന്റെ ചിത്രം വര.

സുകുമാരന്‍, മല്ലികാ സുകുമാരന്‍, ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവരെയാണ് കൈകാലുകള്‍ കൊണ്ട് ഒരു ചുമരിന്റെ നാലു മൂലകളിലായി അനസ് വരച്ചത്. സുകുമാരനെയും മല്ലികയെയും ചുവരിനു താഴെ കൈകള്‍ കൊണ്ടു വരച്ചപ്പോള്‍ ഇന്ദ്രജിത്തിനെയും പൃഥ്വിയെയും മുകളില്‍ കാലുകള്‍ കൊണ്ടു വരച്ചു. അനസ് വരയ്ക്കുന്ന വിഡിയോ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ചതോടെ സംഗതി വൈറലായി. അനസിന്റെ അത്ഭുതപൂര്‍വമായ പ്രകടനത്തെ നിരവധി ആളുകളാണ് പ്രകീര്‍ത്തിക്കുന്നത്. നേരത്തെ വിജയ് സേതുപതി ഉള്‍പ്പടെയുള്ള താരങ്ങളെയും അനസ് ഇത്തരത്തില്‍ വരച്ചിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

❤️

anas drawing prithviraj and family

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES