സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്ത പ്രണയവും വിവാഹവും വേര്‍പിരിയലുമാണ് നടന്‍ ബാലയുടേതും ഗായിക അമൃതയുടെതും. തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയ വേഷങ്ങളിലൂടെ ബാല സുപരിചിതനായപ്പോള്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ വേദിയിലൂടെയാണ് അമൃത ആരാധകര്‍ക്ക് സുപരിചിതയായി മാറിയത്. ഏകദേശം അഞ്ചു വര്‍ഷത്തോളമായി ബലാ അമൃത വിഷയം സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട്.
ബാലയുടെ തുറന്നു പറച്ചിലിന് പിന്നാലെ, ഞങ്ങള്‍ക്കിടയില്‍ പറഞ്ഞു തീര്‍ക്കാനുള്ള പ്രശ്‌നങ്ങള്‍ മാത്രമേയുള്ളൂ എന്ന് അമൃതയും പറഞ്ഞതോടെ ഇരുവരും തമ്മിലുള്ള വിവാഹ മോചനത്തിന് പ്രോത്സാഹനവുമായി സോഷ്യല്‍ മീഡിയയും രംഗത്ത് എത്തിയിരുന്നു. ഇരു കൂട്ടരുടെയും ഭാഗം പിടിച്ചുകൊണ്ട് ചര്‍ച്ചകളും നടന്നു. കഴിഞ്ഞ വര്‍ഷത്തോടെ ഇരുവരും വിവാഹ മോചിതര്‍ ആയെങ്കിലും ഇപ്പോഴും ഇവരെക്കുറിച്ചുളള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയ അവസാനിപ്പിച്ചിട്ടില്ല.
ഇവരുടെ മകള്‍ അവന്തിക ഇപ്പോള്‍ അമൃതയ്ക്ക് ഒപ്പമാണ് താമസം. മുന്‍പ് മകള്‍ അടുത്തെത്തിയപ്പോള്‍ ബാല സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വിഡിയോയും വൈറലായിരുന്നു. 'അവള്‍ക്ക് വേണ്ടി എന്റെ ജീവന്‍ കൊടുക്കും. ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍. അവളെ കൂടെ നിര്‍ത്തണം എന്നായിരുന്നു ബാല പറഞ്ഞത്. അപ്പോഴും ഇരുവരും തമ്മില്‍ മകള്‍ക്ക് വേണ്ടി ഒന്നിച്ചുകൂടെ എന്ന ചോദ്യവുമായി ആരാധകരും എത്തിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അമൃതയും ബാലയും. അമൃതയുടെ യൂട്യൂബ് ചാനലിന് പിന്നാലെ യൂട്യൂബ് ചാനലുമായി ബാലയും സജീവമാണ്. ഇരുവരും പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോയക്ക്ും പിന്നാലെ മകള്‍ക്ക് വേണ്ടി നിങ്ങള്‍ ഒന്നിക്കണം എന്ന ആവശ്യവുമായാണ് ആരാധകര്‍ എത്താറുളളത്. വിവാഹം കഴിഞ്ഞ സമയത്ത് ഇരുവരും നല്‍കിയ അഭിമുഖം ഏറ്റെടുത്തുകൊണ്ടാണ് ഇരുവരെയും യോജിപ്പിക്കുവാന്‍ ആരാധകര്‍ ശ്രമിക്കുന്നത്. മകളെ കുറിച്ചു ചിന്തിക്കണം എന്നും, അവള്‍ക്ക് വേണ്ടി ഒരുമിച്ചു പോകണം എന്നൊക്കെയാണ് സോഷ്യല്‍ മീഡിയ ഇരുവരോടും ആവശ്യപെടുന്നത്.
ഇനിയും സമയംപോയിട്ടില്ല അമൃത. തെറ്റും ശരിയും ഇരുഭാഗത്തും ഉണ്ടാകും നമ്മള്‍ മനുഷ്യരല്ലേ. ഒന്നുകണ്ണടച്ചാല്‍ കിട്ടുന്നത് നല്ലൊരുകുടുംബമാണ്. മറക്കാന്‍ കഴിയാത്തതായ് ഒന്നും ഉണ്ടാവരുത്. ഒരുകുഞ്ഞിന്റെ ദുഃഖം അത് അമൃത മനസ്സിലാക്കുക. ഉപദേശിച്ചു തരുവാന്‍ ഞാന്‍ മോളുടെ ആരുമല്ല.എനിക്കും ഒരു മോളുള്ളതാണ്.നല്ലതുമാത്രം വരട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊള്ളുന്നു.എന്നൊരാള്‍ പങ്ക് വച്ച കമന്റിന് പൂര്‍ണ്ണ പിന്തുണയാണ് മറ്റുള്ളവര്‍ നല്‍കുന്നത്.