ബാലയുമായുള്ള വിവാഹ ബന്ധവും ഡിവോഴ്‌സും പിന്നീടുണ്ടായ പ്രശ്‌നങ്ങളുമെല്ലാം അമൃതയേയും കുടുംബത്തേയും വല്ലാതെ ബാധിച്ചിരുന്നു. വിവാഹമോചന സമയത്ത് വെച്ച നിബന്ധനകള്‍ നിലനില്‍ക്കുന്നതിനാല്‍ തന്നെ മോശമായി ചിത്രീകരിക്കുന്ന തരത്തില്‍ മുന്‍ ഭര്‍ത്താവ് പലതവണ സംസാരിച്ചിട്ടും അമൃതയോ മറ്റ് കുടുംബാംഗങ്ങളോ പ്രതികരിച്ചിരുന്നില്ല. അതിനാല്‍ തന്നെ തെറ്റ് അമൃതയുടെ ഭാഗത്താണെന്ന് ഒരു വിഭാഗം ആളുകള്‍ കരുതിയിരുന്നു. അടുത്തിടെയാണ് താന്‍ ബാലയില്‍ നിന്നും അനുഭവിച്ചതെല്ലാം അമൃത തുറന്ന് പറഞ്ഞത്.
ബാലയുമായുള്ള വിവാഹത്തില്‍ താന്‍ പെട്ട് പോയതാണെന്ന് അമൃത പറഞ്ഞത്. ആദ്യവിവാഹം തന്നില്‍ നിന്നും മറച്ചുവച്ചാണ് ഈ വിവാഹത്തിലേയ്ക്ക് ബാല എത്തിയത്. ക്രൂരമായ പീഡനങ്ങള്‍ അമൃതയ്ക്ക് ബാലയുടെ വീട്ടില്‍ വെച്ച് അനുഭവിക്കേണ്ടതായി വന്നു. ഇന്നും അതുമായി ബന്ധപ്പെട്ട് ശരീരത്തിനുണ്ടായ പരിക്കുകള്‍ അമൃത ചികിത്സിച്ച് കൊണ്ടിരിക്കുകയാണ്. എന്നിങ്ങനെ നിരവധി വെളിപ്പെടുത്തല്‍ അമൃത നടത്തിയിരുന്നു. ഇതോടെ അമൃതയേയും കുടുംബത്തേയും പിന്തുണച്ച് നിരവധി പേര്‍ എത്തി. ഇപ്പോഴിതാ താന്‍ എന്തുകൊണ്ട് പ്രതികരിക്കാന്‍ വൈകിയെന്ന് വെളിപ്പെടുത്തുകയാണ് അമൃത ഇപ്പോള്‍. ജി വ്‌ലോഗ്‌സ് എന്ന അമൃതയുടേയും സഹോദരിയുടേയും യുട്യൂബ് ചാനലില്‍ പങ്കിട്ട പുതിയ ക്യു ആന്റ് എ വീഡിയോയില്‍ സംസാരിക്കവെയാണ് ഈ വിഷയത്തില്‍ അമൃത മറുപടി നല്‍കിയത്.
എന്തുകൊണ്ട് പ്രതികരിക്കാന്‍ വൈകിയെന്ന് ചോദിച്ചാല്‍... രണ്ട് കൈ തട്ടിയാല്‍ ആണല്ലോ ശബ്ദമുണ്ടാവുക. കാര്യങ്ങള്‍ അണ്‍വാണ്ടഡായി പറഞ്ഞ് മീഡിയയ്ക്ക് മുമ്പില്‍ കൊണ്ടുവരേണ്ടെന്ന് തീരുമാനിച്ചിരുന്നു. അതുകൊണ്ട് ഞാനും ഫാമിലിയും ഒഴിഞ്ഞ് മാറുകയാണ് ചെയ്തത്. രണ്ടാമത്തെ കാര്യം എന്താണെന്ന് വെച്ചാല്‍... ഡിവോഴ്‌സ് നടന്നപ്പോള്‍ ഒരു മ്യൂച്ചല്‍ എ?ഗ്രിമെന്റുണ്ടായിരുന്നു. രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും ജീവിതത്തില്‍ ഇടപെടുകയോ പരസ്പരം മോശം പറയുകയോ പരാമര്‍ശിക്കുകയോ മകളെ മീഡിയയ്ക്ക് മുമ്പില്‍ കൊണ്ടുവരികയോ ഒന്നും ചെയ്യാന്‍ പാടില്ലെന്ന മ്യൂച്ചല്‍ എ?ഗ്രിമെന്റുണ്ടായിരുന്നു. കോടതി നിയമം തെറ്റിക്കാന്‍ പാടില്ലെന്ന തീരുമാനവുമുണ്ടായിരുന്നു. അതുപോലെ തുറന്ന് പറഞ്ഞാല്‍ വിക്ടിം കാര്‍ഡ് ആകുന്ന ഒരു സീനുമുണ്ടാകുമല്ലോ. ആ വിക്ടിം കാര്‍ഡ് കളിക്കേണ്ടെന്നും കരുതിയിരുന്നു. നേരത്തെ പല കാര്യങ്ങളും പറഞ്ഞിരുന്നുവെങ്കില്‍ നിങ്ങളില്‍ ഒരുപാട് പേരുടെ മനസില്‍ ഉണ്ടായിരുന്ന തെറ്റിദ്ധാരണകള്‍ക്ക് ഒരു ഉത്തരം കിട്ടുമായിരുന്നു.
അത് ശരിയാണ്... പിന്നെ എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ... ആളുകള്‍ എനിക്ക് എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞപ്പോള്‍ ഇതുവരെ കേട്ടിരുന്ന കുറ്റപ്പെടുത്തലുകള്‍ക്ക് അവസാനമായി എന്നതില്‍ സന്തോഷമുണ്ട്. എന്റെ അവസ്ഥകള്‍ നിങ്ങള്‍ അറിഞ്ഞു. ഞാന്‍ ഇന്നസെന്റായിരുന്നുവെന്ന് ആളുകള്‍ പറയുന്നത് കേട്ടപ്പോള്‍ എനിക്ക് ഒരു റിലീഫാണുണ്ടായത്. പതിനാല് വര്‍ഷത്തിനുശേഷം ഒരു ദീര്‍ഘനിശ്വാസമെടുത്ത സുഖമായിരുന്നു. സമാധാനമായിട്ട് ഒന്ന് ഉറങ്ങി ഞങ്ങള്‍ എല്ലാവരും. ഞങ്ങളെ കേള്‍ക്കാനും ആളുണ്ടല്ലോയെന്ന് തോന്നി. മനുഷ്യര്‍ മിസ്റ്റേക്ക്‌സ് ചെയ്യും. അത് ഓര്‍?ഗാനിക്കാണ് നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. എല്ലാവരുടെ ലൈഫിലും മിസ്റ്റേക്ക്‌സ് പറ്റിയിട്ടുണ്ടാകുമല്ലേ. എന്റെ അത്ര മണ്ടത്തരങ്ങള്‍ പറ്റിയിട്ടില്ലെങ്കിലും... മാരേജ് ലൈഫ് ട്രോമ ഓവര്‍കം ചെയ്‌തോയെന്നത് ഇപ്പോഴും അറിയില്ല. മോള്‍ ഉള്ളതുകൊണ്ട് തന്നെ ട്രോമറ്റൈസ്ഡായി ഇരിക്കാനുള്ള ഓപ്ഷനില്ല.
ഞാന്‍ വിഷമിച്ചിരുന്നാല്‍ പാപ്പു അടക്കം എല്ലാവരും വിഷമിക്കും. പല സിറ്റുവേഷനിലും അമ്മയുടെ അടക്കം എല്ലാവരുടെയും മുമ്പില്‍ വന്‍ ഷോ ഓഫ് കാണിച്ചിട്ട് മുറിയില്‍ വന്ന് ഡോര്‍ കുറ്റിയിട്ട് ഉച്ചത്തില്‍ പാട്ടുവെച്ച് അലറി കരഞ്ഞ സാഹചര്യങ്ങളുണ്ട്. അത് പുറത്ത് കാണിക്കാന്‍ പറ്റുന്ന അവസ്ഥയായിരുന്നില്ല. സിം?ഗിള്‍ മോം എന്ന ഫാക്ടറാണ് എന്നെ കൂടുതല്‍ സ്‌ട്രോങ്ങാക്കിയത്. പാപ്പു ഇല്ലായിരുന്നുവെങ്കില്‍ തളര്‍ന്ന് ഞാന്‍ മൂലക്കിരുന്നേനെ. എന്തൊക്കെ സംഭവിച്ചാലും ജീവിതം മുന്നോട്ട് പോയല്ലേ പറ്റു. ഞാന്‍ വളരെ സില്ലിയായ പാവം പിടിച്ച കുട്ടിയായിരുന്നു പണ്ട്. അതുകൊണ്ട് എന്റെ അവസ്ഥയിലൂടെ കടന്ന് പോകുന്നവര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ പറ്റും. ഞാന്‍ അതിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ്.
എന്റെ ലൈഫിലുണ്ടായ പ്രശ്‌നങ്ങള്‍ കാരണം പഴികേട്ടിട്ടുള്ളത് ഏറെയും അച്ഛനും അമ്മയുമാണ്. വളര്‍ത്തുദോഷാണെന്നൊക്കെ പലരും പറയുമായിരുന്നു. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്താണ് സംഭവിച്ചതെന്ന് ഞാന്‍ പറഞ്ഞിരുന്നില്ല. നിങ്ങള്‍ക്ക് കിട്ടിയ അറിവ് വെച്ചാണല്ലോ നിങ്ങള്‍ സംസാരിച്ചത്.
ഇത്രയും വര്‍ഷം 95 ശതമാനവും ഞങ്ങള്‍ കുറ്റപ്പെടുത്തലുകളാണ് കേട്ടിട്ടുള്ളത്. ഇപ്പോള്‍ ഞങ്ങളെ ആളുകള്‍ മനസിലാക്കി ചേര്‍ത്ത് നിര്‍ത്തുന്നത് കാണാന്‍ അച്ഛന്‍ ഇല്ലാതെ പോയതില്‍ ഞങ്ങള്‍ക്ക് നല്ല വിഷമമുണ്ട്. അച്ഛന്‍ ചിലപ്പോള്‍ മുകളില്‍ ഇരുന്ന് ഇതൊക്കെ കാണുന്നുണ്ടാവും. അച്ഛന്റെ അനുഗ്രഹം കൊണ്ടായിരിക്കും നിങ്ങള്‍ ഇപ്പോള്‍ ഞങ്ങളെ മനസിലാക്കിയതും എന്നാണ് അമൃത പറഞ്ഞത്.
പിന്നീട് സഹോദരി കടന്നുവന്ന സാഹചര്യങ്ങളെ കുറിച്ച് അഭിരാമിയാണ് സംസാരിച്ചത്. അമൃത സുരേഷ് ആരെയും ഉപദ്രവിക്കാന്‍ ഇഷ്ടപ്പെടാത്തയാളാണ്. അങ്ങനെയുള്ളൊരാളെ എന്തിനാണ് എല്ലാവരും വെറുക്കുന്നതെന്ന് ഞാനും ചിന്തിച്ചിട്ടുണ്ട്. ഞങ്ങള്‍ വ്‌ലോഗേഴ്‌സായതുകൊണ്ട് ഞങ്ങളുടെ ലൈഫ് സോഷ്യല്‍മീഡിയയില്‍ എക്‌സ്‌പോസ്ഡാണ്. ചേച്ചി ഇന്നസെന്റാണെന്ന് തെളിഞ്ഞപ്പോള്‍ ഞങ്ങള്‍ വീട്ടുകാര്‍ക്കാണ് കുറേക്കൂടി റിലീഫ് കിട്ടിയതെന്ന് അഭിരാമിയും പറഞ്ഞു.
വിവാഹ ജീവിതം ആഗ്രഹിക്കുന്നുണ്ടെങ്കിലും ചേച്ചിയുടെ അനുഭവങ്ങള്‍ കണ്ടതിനാല്‍ തനിക്ക് പേടിയാണെന്നാണ് അഭിരാമി പറയുന്നത്. തന്റെ സഹോദരി ട്രോമറ്റൈസ്ഡാണെന്ന് അമൃതയും പറഞ്ഞു. അഭിരാമിയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം... വിവാഹ ജീവിതത്തെ കുറിച്ച് ഞാന്‍ നല്ലോണം ആലോചിക്കുന്നുണ്ട്. ?ഗാമോഫോബിയ എന്നൊരു കാര്യത്തെ കുറിച്ച് ഞാന്‍ അടുത്തിടെ വായിച്ചിരുന്നു. ഫിയര്‍ ഓഫ് കമ്മിറ്റ്‌മെന്റ്, ഫിയര്‍ ഓഫ് മാരേജ് എന്നാണ് അതിന് അര്‍ത്ഥം. പക്ഷെ ഫിയര്‍ ഓഫ് കമ്മിറ്റ്‌മെന്റ് എനിക്ക് ഇല്ല. ഞാന്‍ ഭയങ്കര കമ്മിറ്റ്‌മെന്റ് ഇഷ്ടപ്പെടുന്നയാളാണ്. എന്ത് കാര്യത്തിലും ഓവര്‍ കമ്മിറ്റ്‌മെന്റുള്ളയാളുമാണ്. പിന്നെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കല്യാണത്തേക്കാള്‍ ഞാന്‍ കൂടുതല്‍ കേട്ടത് ഡിവോഴ്‌സുകളെ പറ്റിയാണ്. ഡിവോഴ്‌സ് ഇല്ലാത്ത വിവാഹമാണ് എന്റെ ആഗ്രഹം എന്ന് അഭിരാമിയും പറഞ്ഞു.
അത് നടക്കാന്‍ ഒരു യോഗം കൂടി വേണം. നടക്കുമോ ഇല്ലയോയെന്ന് അറിയില്ല. കല്യാണം കഴിക്കേണ്ടെന്ന് വിചാരിച്ചിട്ടുമില്ല. ചേച്ചിയുടെ അനുഭവങ്ങള്‍ കണ്ടതുകൊണ്ട് സത്യം പറഞ്ഞാല്‍ എനിക്ക് പേടിയാണ്. മ്യൂച്ചലി റെസ്‌പെക്ട് ഫുള്ളി പിരിയുകയാണെങ്കില്‍ ഒരു കുഴപ്പവുമില്ല. അല്ലാതെ നമ്മളെ ഹണ്ട് ചെയ്ത് നശിപ്പിക്കാന്‍ നോക്കുന്ന ഒരാളെ ഞാന്‍ അറിയാതെയെങ്ങാനും പ്രേമിച്ച് പോയാല്‍ അവിടെ തീര്‍ന്നു. അതുകൊണ്ട് പേടിയാണെന്നും അഭിരാമി പറയുന്നു.
എലിസബത്തുമായി ഇപ്പോഴും കോണ്‍ടാക്ടുണ്ടെന്ന് പറഞ്ഞ അമൃത ആശുപത്രിയില്‍ വെച്ചാണ് പരിചയപ്പെട്ടതെന്നും വ്േളാഗില്‍ പറഞ്ഞു. അതിനുശേഷം ഞങ്ങള്‍ ടച്ചിലുണ്ട്. ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ സമയത്താണ് കണ്ടതും പരിചയപ്പെട്ടതും. അന്ന് തുടങ്ങി കണക്ഷനിലുണ്ട്. പാവം അവരിപ്പോള്‍ ഇങ്ങനെ മാനേജ് ചെയ്ത് പോവുകയാണ്. കൂടുതലൊന്നും ഞാന്‍ പറയാന്‍ പാടില്ല.
നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥന ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വേണം എന്നാണ് എലിസബത്തുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിച്ച് അമൃത പറഞ്ഞത്. ഡോക്ടറായ എലിസബത്ത് ഇപ്പോള്‍ ഗുജറാത്തിലാണ് ജോലി ചെയ്യുന്നത്. യുട്യൂബ് ചാനലുമായി സജീവമായ എലിസബത്ത് ഇടയ്ക്കിടെ മോട്ടിവേഷന്‍ സ്പീച്ചും യാത്രകളും വീഡിയോയും മറ്റുമെല്ലാം പങ്കുവെക്കാറുണ്ട്. ബാലയുമായി നടന്ന എലിസബത്തിന്റെ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല.2019-ല്‍ അമൃതയുമായി വേര്‍പിരിഞ്ഞതിന് ശേഷം 2021-ല്‍ ആണ് ബാല എലിസബത്തിനെ വിവാഹം കഴിച്ചത്.