Latest News

ഗോപി സുന്ദറിന്റെ മകന്‍ പങ്ക് വച്ച ഇന്റസ്റ്റഗ്രാം വീഡിയോ സ്‌റ്റോറി അതേ പോലെ കോപ്പിയടിച്ച് അമൃത; ഗായികയുടേത് മകനെ സോപ്പിടാനുള്ള തന്ത്രമാണോയെന്ന് സോഷ്യല്‍മീഡിയ; മാധവ് സുന്ദര്‍ പങ്ക് വച്ച വാക്കുകളുടെ അര്‍ത്ഥം തേടിയും പാപ്പരാസികള്‍

Malayalilife
ഗോപി സുന്ദറിന്റെ മകന്‍ പങ്ക് വച്ച ഇന്റസ്റ്റഗ്രാം വീഡിയോ സ്‌റ്റോറി അതേ പോലെ കോപ്പിയടിച്ച് അമൃത; ഗായികയുടേത് മകനെ സോപ്പിടാനുള്ള തന്ത്രമാണോയെന്ന് സോഷ്യല്‍മീഡിയ; മാധവ് സുന്ദര്‍ പങ്ക് വച്ച വാക്കുകളുടെ അര്‍ത്ഥം തേടിയും പാപ്പരാസികള്‍

സോഷ്യല്‍മീഡിയയുടെ തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞതോടെ ഏറെ വിമര്‍ശനം നേരിടുന്ന താരങ്ങളാണ് അമൃതയും ഗോപിസുന്ദറും. ഇരുവരുടെയും സ്വകാര്യ ജീവിതവും വിശേഷങ്ങളും ഒക്കെ ചികയുന്ന സോഷ്യല്‍മീഡിയ  ഗോപിസുന്ദറിന്റെ മുന്‍ ഭാര്യ ഭാര്യ പ്രിയയുടെയും അഭയ ഹിരണ്‍മയിയുടെയും ഒക്കെ പിന്നാലെയും ആണ്. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം ഗോപി സുന്ദറിന്റെ മകന്‍ പങ്ക് വച്ച വീഡിയോ സറ്റോറിയും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

മാധവ് സുന്ദര്‍ ഒരു വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. 'അങ്ങനെ ചെയ്യുന്നത് നിര്‍ത്തു, എനിക്ക് അറിയില്ല ആര്‍ക്കൊക്കെ ഇത് ആവശ്യമാണ് എന്ന്.. മറ്റൊരാളോട് അവരുടെ സമയവും ശ്രദ്ധയും നമുക്ക് വേണ്ടി യാജിച്ച് വാങ്ങുന്നതിന് വേണ്ടി ഒരു ദിവസം മുഴുവന്‍ ചെലവാക്കുന്നതിന് വേണ്ടിയല്ല. എവിടെയാണ് നമ്മള്‍ ആഘോഷിക്കപ്പെടേണ്ടത് അവിടേക്ക് പോകുക' എന്നാണ് വീഡിയോയില്‍ പറയുന്നത്.

മാധവ് സുന്ദര്‍ പങ്കുവച്ച വീഡിയോ ഒരു മണിക്കൂര്‍ കഴിയുമ്പോഴേക്കും അമൃത സുരേഷും ഏറ്റെടുത്തു. അതേ വീഡിയോ തന്നെ അമൃതയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു. അതിലെന്തോ അസ്വഭാവികതയുണ്ട് എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. മാത്രമല്ല, അമൃത ഫോളോ ചെയ്യുന്നവരുടെ കൂട്ടത്തിലും മാധവ് സുന്ദര്‍ ഉണ്ട്. മാധവ് ആകട്ടെ അമൃതയെ ഫോളോ ചെയ്യുന്നുമില്ല. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കണ്ടത്തിയ സംഭവം.

ഗോപി സുന്ദര്‍ ആദ്യ ഭാര്യ പ്രിയയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താതെ തന്നെയാണ് അഭയ ഹിരണ്‍മയിയുമായി ഒന്നിച്ച് ജീവിയ്ക്കാന്‍ തുടങ്ങിയത്. അപ്പോള്‍ മകള്‍ രണ്ട് ആണ്‍കുട്ടികളും അമ്മയ്ക്ക് ഒപ്പം തന്നെയാണ്. പിന്നീട് ഗോപി സുന്ദറിന്റെ ജീവിതത്തിലേക്ക് തിരിച്ച് വന്നില്ല എങ്കിലും അച്ഛന്റെ സംഗീത പാരമ്പര്യം മകന്‍ മാധവ് സുന്ദര്‍ മുന്നോട്ട് കൊണ്ടു പോയി.

amrita suresh and gopi sunder post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക