മലയാളത്തിലെ താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് നടക്കും.ഞായറാഴ്ച നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് മുന്നോടിയായാണ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ യോഗം ചേരുന്നത്. ജനറല്‍ ബോഡി യോഗത്തിലേക്കുള്ള അജണ്ട തീരുമാനിക്കുന്നതിനാണ് എക്‌സിക്യൂട്ടീവ് യോഗം. കൊച്ചിയിലാണ് യോഗം ചേരുന്നത്.
പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പെടെ 17 അംഗങ്ങളാണ് അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കുക.അമ്മ സംഘടനയുടെ ഭരണഘടനാഭേദഗതി നിര്‍ദ്ദേശങ്ങള്‍ വാര്‍ഷിക ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കും.
ആഭ്യന്തര പരാതിപരിഹാര സെല്‍ രൂപീകരണം, രാജിവെച്ച അംഗങ്ങളെ തിരിച്ചെടുക്കുന്നതിനുള്ള മാനദണ്ഡം, മാധ്യമങ്ങളിലൂടെ താരങ്ങള്‍ നടത്തുന്ന പരസ്യപ്രസ്താവന തുടങ്ങിയ കാര്യങ്ങള്‍ ഇന്നത്തെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ചയായേക്കും.