Latest News

ആക്ഷേപങ്ങള്‍ക്ക് കിടിലന്‍ മറുപടിയുമായി താരസംഘടന അമ്മ; അമ്മയുടെ നീക്കത്തില്‍ സ്തബ്ധരായി വിമര്‍ശകര്‍

Malayalilife
ആക്ഷേപങ്ങള്‍ക്ക് കിടിലന്‍ മറുപടിയുമായി താരസംഘടന അമ്മ; അമ്മയുടെ നീക്കത്തില്‍ സ്തബ്ധരായി വിമര്‍ശകര്‍

പ്രളയത്തിന് മുന്നില്‍ തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കേരളത്തിന് വേണ്ടി അണിനിരന്നപ്പോഴും താരസംഘടനയായ അമ്മ ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നില്ല. 10 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് നല്‍കി എന്നതൊഴിച്ചാല്‍ മറ്റൊരു തരത്തിലുള്ള ഇടപെടലുകളും നടത്തിയില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി താരസംഘടന അമ്മ നടത്തിയ നീക്കത്തില്‍ എല്ലാവരും സ്തബ്ധരായിരിക്കുകയാണ് ഇപ്പോള്‍.


നടികര്‍ സംഘവും മറ്റ് താരങ്ങളുമൊക്കെയായി നിരവധി പേരാണ് കേരളത്തിന് ധനസഹായവുമായെത്തിയത്. താരസഹോദരങ്ങളായ സൂര്യയും കാര്‍ത്തിയുമായിരുന്നു ആദ്യം ധനസഹായം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയായി കമല്‍ഹസനും വിജയ് ദേവരക്കൊണ്ടയും പ്രഭാസുമുള്‍പ്പടെയുള്ളവരും സഹായങ്ങള്‍ പ്രഖ്യാപിച്ചു.


എന്നാല്‍, മഴക്കെടുതിയില്‍ താരസംഘടന അമ്മ നല്‍കിയ ധനസഹായത്തെ പലരും പരിഹസിച്ചിരുന്നു. കോടികള്‍ വാങ്ങുന്നവരുണ്ടായിട്ടും നല്‍കിയത് കേവലം 10 ലക്ഷമാണല്ലോ, പോയി ചത്തൂടെയെന്ന തരത്തിലായിരുന്നു പ്രതികരണങ്ങള്‍. ആദ്യഘട്ട ധനസഹായമായാണ് അമ്മ 10 ലക്ഷം രൂപ നല്‍കിയത്. ഇനിയും സഹായങ്ങള്‍ നല്‍കുമെന്ന് അന്ന് ചലച്ചിത്രതാരങ്ങളായ മുകേഷും ജഗദീഷും വ്യക്തമാക്കിയിരുന്നു. ഇരുവരും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വന്‍വിവാദമായി മാറിയിരുന്ന സംഭവത്തിന് പിന്നാലെയാണ് താരങ്ങള്‍ രണ്ടാം ഘട്ടമായി 40 ലക്ഷം രൂപ നല്‍കിയത്. ഇത് രണ്ടാം ഘട്ടമാണെന്നും ഇനിയും സഹായങ്ങള്‍ നല്‍കുമെന്നും താരസംഘടന വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് ധനസഹായം കൈമാറുന്ന ചിത്രവും താരങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. മമ്മൂട്ടി, ജയസൂര്യ, ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങിയ താരങ്ങള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ സജീവമാണ്. സംഘടനയുടെ സഹായത്തിന് പുറമെ സഹായങ്ങള്‍ നല്‍കികൊണ്ട് താരങ്ങള്‍ സ്വമേധയാ രംഗത്തെത്തിയിട്ടുമുണ്ട്. വിവിധ ക്യാംപുകളില്‍ അവശ്യ സാധനമെത്തിച്ചും പ്രധാന വിവരങ്ങള്‍ കൈമാറിയുമൊക്കെ എല്ലാവരും സജീവമായ ഇടപെടലുകളാണ് നടത്തുന്നത്.

അമ്മ നിലപാട് മാറ്റിയതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് സോഷ്യല്‍ മീഡിയയുടെ ഇടപെടലുകളാണെന്നും ഇത് നവമാധ്യമത്തിന്റെ വിജയമാണെന്നുമാണ് ചിലര്‍ പറയുന്നത്. അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലായാണ് പലരും ഇത് സംബന്ധിച്ച പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയത്.
 

Read more topics: # amma donation,# social media
amma-donation-social-media

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES