ചെന്നൈയിൽ നിന്നും ഡൽഹിയിലേക്ക് താമസം മാറിയത് യോഗയിൽ ശ്രദ്ധിക്കാനും സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കാനും; ഹിമാലയത്തിലേക്ക് കുടിയേറാനും അവിടെ കൂട്ടായ്മ ഉണ്ടാക്കാനും ആഗ്രഹം; നായകന്മാരെ പോലെ ഫൈറ്റ് ചെയ്യാൻ പറയുന്നവരോട് വെറുപ്പ്; വിമർശനങ്ങൾക്ക് മറുപടിയുമായി അമലാ പോൾ

Malayalilife
ചെന്നൈയിൽ നിന്നും ഡൽഹിയിലേക്ക് താമസം മാറിയത് യോഗയിൽ ശ്രദ്ധിക്കാനും സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കാനും; ഹിമാലയത്തിലേക്ക് കുടിയേറാനും അവിടെ കൂട്ടായ്മ ഉണ്ടാക്കാനും ആഗ്രഹം; നായകന്മാരെ പോലെ ഫൈറ്റ് ചെയ്യാൻ പറയുന്നവരോട് വെറുപ്പ്; വിമർശനങ്ങൾക്ക് മറുപടിയുമായി അമലാ പോൾ

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി ഏറ്റുവാങ്ങിയ നടി അമലാ പോൾ മലയാളവും തമിഴും കടന്ന് ഇപ്പോൾ ബോളിവുഡിലും പാറിപ്പറക്കാനൊരുങ്ങുകയാണ്. നരേഷ് മൽഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നടി അമല പോൾ ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നതായി റിപ്പോർട്ട്. ബോളിവുഡിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അമല ഡൽഹിയിൽ താമസമാക്കിയതെന്ന് വരെ ചെന്നൈയിലെ അണിയറ വർത്തമാനം ഉണ്ട്. എന്നാൽ ഈ വിമർശനങ്ങൾക്കെല്ലാം നടി മറുപടി നല്കിയിരിക്കുകയാണ്.

പുതിയ ചിത്രത്തെക്കുറിച്ചും ഹിമാലയത്തിലേക്ക് കുടിയേറിപ്പാർക്കണമെന്ന തന്റെ ചിരകാല മോഹത്തെക്കുറിച്ചും വിമർശനങ്ങൾക്കുമുള്ള മറുപടി അമല നല്കി. ചെന്നൈ ഇപ്പോൾ ജോലി ചെയുന്ന സ്ഥലം മാത്രമാണെന്നും യോഗയിൽ ശ്രദ്ധിക്കാനും സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കാനും വേണ്ടി ഡൽഹിയിലേക്ക് താമസം മാറുകയായിരുന്നുവെന്നും നടി പറഞ്ഞു.

ഹിമാലയത്തിലേക്ക് കുടിയേറിപ്പാർക്കണമെന്നത് തന്റെ മനസിൽ പണ്ടേ ഉള്ള മോഹമാണ്. അതിനു ഒരു സമയം വരുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഹിമാലയത്തിലേക്ക് കുടിയേറിപാർക്കാനും അവിടെ ഒരു കൂട്ടായ്മ ഉണ്ടാക്കിയെടുക്കാനും ഞാൻ ആഗ്രഹിക്കുന്നുണ്ട്. എന്നു കരുതി രണ്ടു വർഷത്തിനുള്ളിൽ അമല സിനിമ മതിയാക്കും എന്ന് കരുതണ്ട. ഞാൻ ജനിച്ചതു തന്നെ സിനിമയിൽ അഭിനയിക്കാൻ വേണ്ടിയാണെന്നും നടി പറഞ്ഞു.

താൻ;വളരെ ആക്റ്റീവ് ആയ വ്യക്തിയാണെന്നും എന്നാൽ അതുപോലെയുള്ള കഥാപാത്രങ്ങൾ തനിക്കു കിട്ടിയിട്ടില്ലെന്നും അമല പറയുന്നു . അടുത്ത വീട്ടിലെ കുട്ടി എന്ന ഇമേജ് മാറ്റി തന്റെ മറ്റൊരു മുഖം പ്രേക്ഷകർ ഇനിയും കാണാനുണ്ട്. അതാണ് തന്റെ പുതിയ ചിത്രത്തിന്റെ പ്രത്യേകത.മാത്രമല്ല നായകനെ പോലെ ആക്ഷൻ രംഗങ്ങൾചെയ്യാൻതന്നോട് ആവശ്യപ്പെടുന്നത് തനിക്കേറെ ദേഷ്യമാണെന്നും അമല പറയുന്നു

കാടിനകത്ത് അകപ്പെടുന്ന ഒരു സാമൂഹ്യ പ്രവർത്തകയുടെ കഥ പറയുന്ന അതോ അന്ത പറവൈ പോൽ ആണ് അമലയുടെ പുതിയ ചിത്രം.ചിത്രത്തിലൂടെ ആക്ഷൻ രംഗത്തും ഹരിശ്രീ കുറിക്കുകയാണ് താരം. ഈ ചിത്രത്തിന് വേണ്ടി ആദ്യം ഫൈറ്റ് ചെയ്തപ്പോൾ ഞാൻ ശരിക്ക് ചെയ്യുമോ എന്നോർത്ത് എല്ലാവർക്കും ഭയങ്കര ടെൻഷൻ ആയിരുന്നു. പക്ഷെ സത്യത്തിൽ എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഓരോചുവടും നൃത്തം പോലെ പഠിച്ചെടുത്തു. പതുക്കെ എല്ലാം ശരിയായി വന്നു. ആക്ഷൻ ചെയ്തപ്പോൾ ഒരു കാര്യം ഞാൻ മനസിലാക്കിയത് എന്തെന്നാൽ നമ്മൾ അത് ചെയ്ത് കാണിക്കുമ്പോൾ ആളുകൾക്ക് സ്ത്രീകളോടുള്ള ബഹുമാനം കൂടുന്നു എന്നതാണ്. പക്ഷെ നായകന്മാരെ പോലെ ഫൈറ്റ് ചെയ്യാൻ പറയുന്നത് എനിക്ക് വെറുപ്പാണ്. കാരണം എനിക്കുള്ളത് ഓവറിയാണ് അല്ലാതെ ബോൾസ് അല്ല. ഞങ്ങൾ സ്ത്രീകളുടെ ശരീരഭാഷ തന്നെ വേറെയാണ് അമല പറയുന്നു.

Read more topics: # amala paul,# yoga himalaya
amala-paul-yoga-himalaya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES