മലയാളം, തെലുങ്ക്,കന്നട, തമിഴ് തുടങ്ങി നിരവധി ഭാഷകളില്‍ ധാരാളം സിനിമകളില്‍ അഭിനയിച്ച താരമാണ് തെന്നിന്ത്യന്‍ താരസുന്ദരിയും മലയാളിയുമായ അമല പോള്‍. നടി ഇപ്പോള്‍ ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ് എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. നരേഷ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അമലപോള്‍ അഭിനയിക്കുക. അര്‍ജുന്‍ രാംപാലിന്റെ നായികയാണ് അമല പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്.
ബോളിവുഡിലേക്ക് ധാരാളം അവസരങ്ങള്‍ അമലയെ തേടി എത്തിയെങ്കിലും നടി അതൊന്നും സ്വീകരിച്ചിരുന്നില്ല. ബോളിവുഡ് ചലച്ചിത്രങ്ങളില്‍ ഗ്ലാമറസ് വേഷങ്ങള്‍ക്ക് പ്രാധാന്യമേറെയുള്ളതിനാല്‍ ആ അവസരങ്ങള്‍ അമല നഷ്ടപ്പെടുത്തിയതായാണ് സൂചന. നല്ല കഥാപാത്രമാണ് താന്‍ കാത്തിരുന്നതെന്നും അത്തരത്തില്‍ ഒരു കഥാപാത്രമാണ് നരേഷ് മല്‍ഹോത്ര തനിക്ക് നല്‍കുന്നതെന്നും നടി അഭിപ്രായപ്പെട്ടു.
ചിത്രത്തില്‍ പഞ്ചാബി പെണ്‍കുട്ടിയുടെ വേഷത്തിലാണ് അമല പോള്‍ എത്തുക. ഹിമാലയം ഷൂട്ടിംഗ് ലൊക്കേഷനാകുന്ന ചിത്രം റൊമാന്‍സിന് പ്രാധാന്യം നല്‍കിയാണ ് ചിത്രീകരിക്കുക. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് സൂചന.