സുരക്ഷയുടെ കാര്യത്തില്‍ ആശങ്ക ഉണ്ടായിരുന്നു; എല്ലാവരുടെയും മൊബൈല്‍ ഫോണ്‍ വാങ്ങിച്ചു വച്ചു; അതിനു ശേഷം സെറ്റിലെ അംഗ സംഖ്യ പതിനഞ്ചാക്കി കുറച്ചു; ആടൈയില്‍ ആ നഗ്‌നം രംഗം ഷൂട്ട് ചെയ്തത് എങ്ങനെയെന്ന് വെളിപ്പെടുത്തി അമല പോള്‍

Malayalilife
topbanner
സുരക്ഷയുടെ കാര്യത്തില്‍ ആശങ്ക ഉണ്ടായിരുന്നു; എല്ലാവരുടെയും മൊബൈല്‍ ഫോണ്‍ വാങ്ങിച്ചു വച്ചു; അതിനു ശേഷം സെറ്റിലെ അംഗ സംഖ്യ പതിനഞ്ചാക്കി കുറച്ചു;   ആടൈയില്‍ ആ നഗ്‌നം രംഗം ഷൂട്ട് ചെയ്തത് എങ്ങനെയെന്ന് വെളിപ്പെടുത്തി അമല പോള്‍

ടി അമലപോളിന്റെ ഏറ്റവും പുതിയ ചിത്രം ആടൈ ജൂലൈ 19 നു തീയറ്ററുകളിലേക്ക് എത്തുകയാണ്. നഗ്നരംഗവും വൈലന്‍സുമുള്ള ചിത്രത്തിന് ലഭിച്ചിരിക്കുന്നത് എ സര്ട്ടിഫിക്കറ്റാണ്. അമലയുടെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് ആടൈയിലേത്. അതേസമയം ചിത്രത്തിലെ നഗ്നരംഗം ഷൂട്ട് ചെയ്തതിനെകുറിച്ച് ഇപ്പോള്‍ അമല മനസുതുറന്നിരിക്കയാണ്.

ആടൈ ഒരു പരീക്ഷണ ചിത്രമാണെന്നും സിനിമ തന്നെ വേണ്ടെന്നു വെച്ച സമയത്താണ് ആടൈ തേടിയെത്തിയതെന്നും ആടൈയുടെ ട്രെയിലര്‍ ലോഞ്ചിനിടെ അമല വ്യക്തമാക്കി. ആഗ്രഹിക്കുന്ന രീതിയിലുള്ള കഥാപാത്രങ്ങള്‍ തേടിവരാതായതോടെ താന്‍ അഭിനയം നിര്‍ത്തുന്നുവെന്ന് മാനേജരോട് പറഞ്ഞിരുന്നു. 'അങ്ങനെ ഇരിക്കുമ്പോഴാണ് ആടൈയുടെ കഥ കേള്‍ക്കുന്നത്. തിരക്കഥയുടെ ആദ്യ പേജ് വായിച്ചപ്പോള്‍ത്തന്നെ താന്‍ ഞെട്ടിപ്പോയി എന്നും അമല പറഞ്ഞു. ഏതെങ്കിലും ഇംഗ്ലിഷ് സിനിമയുടെ റീമേക്ക് ആണോയെന്ന് വീണ്ടും ചോദിച്ചു. യഥാര്‍ഥ കഥയാണെന്ന് സംവിധായകന് രത്‌നകുമാര്‍ ഉറപ്പുനല്‍കി.


വിവസ്ത്രയായി എനിക്ക് ഒരു രംഗത്തില്‍ അഭിനയിക്കണമായിരുന്നു. ഇതെല്ലാം സമ്മതിച്ചു കൊണ്ടാണ് കരാറില്‍ ഒപ്പിട്ടതെങ്കിലും ആ സമയത്ത് നമുക്ക് സ്വാഭാവികമായും ടെന്‍ഷന്‍ ഉണ്ടാകും. എന്റെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്ക ഉണ്ടായിരുന്നു. സെറ്റില്‍ എത്രപേരുണ്ടാകും, സെക്യൂരിറ്റി ഉണ്ടാകുമോ അങ്ങനെ പല കാര്യങ്ങള്‍. ഇക്കാര്യത്തില്‍ സംവിധായകന്‍ രത്‌നകുമാറും സംഘവും എന്റെ സുരക്ഷ ഉറപ്പ് വരുത്തി. ആദ്യം എല്ലാവരുടെയും മൊബൈല്‍ ഫോണ്‍ വാങ്ങിച്ചു വച്ചു. അതിനു ശേഷം സെറ്റിലെ അംഗ സംഖ്യ പതിനഞ്ചാക്കി കുറച്ചു. അപരിചിതരെയും ഞാനുമായി അടുപ്പമില്ലാത്തവരെയും സെറ്റിനു പുറത്തു നിര്‍ത്തി.

ഈ പതിനഞ്ച് പേരും എന്റെ സുരക്ഷ ഉറപ്പ് വരുത്തി. പാഞ്ചാലിയുടെ സുരക്ഷക്കായി അഞ്ചു ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ആടൈയുടെ സെറ്റില്‍ എന്റെ സുരക്ഷയ്ക്കായി പതിനഞ്ച് ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നു എന്നു പറയുന്നതാവും ശരി. അവരുടെ സാന്നിധ്യവും അവര്‍ നല്‍കിയ സുരക്ഷയും കൊണ്ടാണ് എനിക്ക് ടെന്‍ഷന്‍ കൂടാതെ അഭിനയിക്കാന്‍ കഴിഞ്ഞത്. ഈ പടം പരാജയപ്പെട്ടാല്‍ നിങ്ങളുടെ കരിയര്‍ എന്താകും എന്നൊക്കെ കമന്റുകള്‍ കണ്ടിരുന്നു. അവരോടൊക്കെ ഒന്നുമാത്രം പറയുന്നു, 'എനിക്ക് ഒന്നുമില്ല.' ഓരോ സിനിമയ്ക്കും ഓരോ വിധിയുണ്ട്. അത് ഈ ചിത്രത്തിനും സംഭവിക്കും.'–അമല വ്യക്തമാക്കി. ക്രൈം ത്രില്ലര്‍ ജോണറിലുള്ള ചിത്രമാണ് ആടൈ.

Read more topics: # amala paul,# about aadai movie,# shooting
amala paul about aadai movie shooting

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES