മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള നിരവധി അംഗീകാരങ്ങൾ നേടിയ 'അക്കുവിൻ്റെ പടച്ചോൻ' എന്ന സിനിമസൈന പ്ലേ ഒടിടി പ്ലേറ്റ്ഫോർമിൽ റിലീസായി. സിനിമയുടെ ട്രെയിലർ റിലീസായ ' ജൂൺ 5 പരിസ്ഥിതി ദിനം മുതൽ പ്രകൃതി ദിനമായ ജൂലൈ 27 ' വരെ സ്ക്കൂൾ തലത്തിൽ ഒരു ചിത്രരചന മത്സരം 'അക്കുവിൻ്റെ പടച്ചോൻ' ടീം അംഗങ്ങൾ നടത്തുന്നു. ആയതിലേക്ക് കുട്ടികൾ സിനിമ കണ്ട് അതിൽ ഉൾകൊണ്ട ഒരു ചിത്രം വരച്ച് ഫോട്ടോ എടുത്ത് ' അക്കുവിൻ്റെ പടച്ചോൻ ' എന്ന ഫേസ്ബുക്ക് പേജിലോ, ഇൻസ്റ്റാഗ്രാം പേജിലോ ടാഗ് ചെയ്തിടുക. മികച്ച 300 വിദ്യാർത്ഥികൾക്ക് Lp, Up, High school എന്നിവ തിരിച്ച് 300 VR 3D Box കൾ സമ്മാനമായി തരുന്നതാണ്. വിനായക്, പാർഥ്വിവ്, ഹൃദ്യ, വിനോദ് കോവൂർ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുരുകൻ മേലേരി തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "അക്കുവിന്റെ പടച്ചോൻ ". മാമുക്കോയ,ശിവജി ഗുരുവായൂർ, ശ്രീജിത്ത് കൈവേലി, മഞ്ജുഷ വിജീഷ്, അമ്പിളി, പ്രദീപ് ബാലൻ,ഷാഹിർ ഷാനവാസ്, ദേവദാസ്, ദാസ് മലപ്പുറം, റസാഖ്, കുമാരി, റഫീക്ക്, ദേവ സൂര്യ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. വിനായകനന്ദ സിനിമാസ് ഇന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സിജോ കെ ജോസ് നിർവ്വഹിക്കുന്നു. ജയകുമാർ ചെങ്ങമനാട്, അഷ്റഫ് പാലപ്പെട്ടി എന്നിവർ എഴുതിയ വരികൾക്ക് നടേശങ്കർ,സുരേഷ് പെട്ട, ജോയ് മാധവൻ തുടങ്ങിയവർ സംഗീതം പകരുന്നു.പി ജയചന്ദ്രൻ, എടപ്പാൾ വിശ്വനാഥൻ,പാർഥ്വിവ് വിശ്വനാഥ് എന്നിവരാണ് ഗായകർ.
പശ്ചാത്തല സംഗീതം-ഔസേപ്പച്ചൻ,
എഡിറ്റിംഗ്-ജോമോൻ സിറിയക്.
പ്രൊഡക്ഷൻ കൺട്രോളർ-റാഫി,
കല-ഗ്ലാട്ടൺ പീറ്റർ
മേക്കപ്പ്-എയർപോർട്ട് ബാബു,വസ്ത്രാലങ്കാരം-അബ്ബാസ് പാണാവള്ളി,
സ്റ്റിൽസ്-അബിദ് കുറ്റിപ്പുറം,
കളറിസ്റ്റ്- അലക്സ്,
അസ്സോസിയേറ്റ് ഡയറക്ടർ- ജയേന്ദ്രശർമ,
ഫിനാൻസ് കൺട്രോളർ-ജിജോ കെ ജോയ്,
സൗണ്ട് എഫക്ട്സ്- ഷൈജു കോഴിക്കോട്, സൗണ്ട് മിക്‌സിംഗ്-ജിയോ പയസ്,
ഡി ഐ-അലക്സ് വർഗീസ്,
പ്രൊഡക്ഷൻ മാനേജർ- പ്രതാപൻ,പി ആർ ഒ-എ എസ് ദിനേശ്.